Food

ചിക്കൻ ഇനി ഇത് പോലെ തയ്യാറാക്കി കഴിച്ചു നോക്കൂ, കിടിലൻ സ്വാദാണ്

ഇനി ചിക്കൻ കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കിനോക്കൂ. കിടിലൻ സ്വാദിൽ ഒരു ചിക്കൻ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • എണ്ണ
  • ഇഞ്ചി
  • വെളുത്തുള്ളി
  • ചിക്കൻ
  • ഉപ്പ്
  • മഞ്ഞൾപ്പൊടി
  • മല്ലിപൊടി
  • ജീരകപ്പൊടി
  • മുളകുപൊടി
  • ഗരംമസാല
  • കുരുമുളകുപൊടി
  • ജാതിക്ക പൊടിച്ചത്
  • സവാള
  • തക്കാളി
  • പച്ചമുളക്
  • മല്ലിയില

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് എണ്ണയൊഴിച്ച് ചൂടാക്കിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചി പേസ്റ്റും, ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുത്തു വഴറ്റുക. ഇതിലേക്ക് 700 ഗ്രാം ചിക്കൻ കഷ്ണങ്ങൾ ചെറുതായി കട്ട് ചെയ്തത് ചേർത്തുകൊടുക്കണം. കൂടെ ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപൊടിയും, അര ടീ സ്പൂൺ മല്ലിപൊടിയും, അര ടീ സ്പൂൺ ജീരകപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ ഗരംമസാലയും, അര ടീസ്പൂൺ കുരുമുളകുപൊടിയും, കാൽ ടീസ്പൂൺ ജാതിക്ക പൊടിച്ചതും ചേർത്ത് കൊടുക്കാം. മസാല ചിക്കനിൽ നന്നായി മിക്സ് ചെയ്തതിനു ശേഷം ഒരു കപ്പ് സവാള അരിഞ്ഞതും, അര കപ്പ് തക്കാളി ചെറുതായി അരിഞ്ഞതും, മൂന്ന് നാല് പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും ഇതിലേക്ക് ചേർക്കാം. നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം തവ മൂടിവെച്ച് നന്നായി വേവിക്കണം. ശേഷം മല്ലിയില കൂടി ചേർത്ത് സർവ് ചെയ്യാം.