നിങ്ങൾ യാത്രയെ സ്നേഹിക്കുന്ന ആളാണെങ്കിൽ ഇന്ത്യയിൽ നിന്ന് റോഡ് മാർഗം പോകാൻ സാധിക്കുന്ന രാജ്യങ്ങൾ ഒരിക്കലെങ്കിലും സന്ദർശിക്കണം. ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഓർമ്മകൾ ആയിരിക്കും ഈ യാത്രകൾ നൽകുന്നത്. ആദ്യ തന്നെ റോഡ് മാർഗം വഴി യാത്ര ചെയ്യാൻ പറ്റുന്ന രാജ്യമാണ് നേപ്പാൾ. വിസ ഇല്ലാതെ ഇന്ത്യക്കാർക്ക് യാത്ര ചെയ്യാൻ പറ്റുന്ന രാജ്യമാണ് നേപ്പാൾ. തിരിച്ചറിയൽ രേഖ മാത്രം മതി. ഉത്തർപ്രദേശിലൂടെ സുനൗലി അതിർത്തിയിൽ നിന്ന് റോഡ് വഴി നേപ്പാളിൽ എത്താം. ഇന്ത്യക്കാർക്ക് വിസയില്ലാതെ സന്ദർശിക്കാൻ കഴിയുന്ന മറ്റൊരു രാജ്യമാണ് ഭൂട്ടാൻ. ഗുവാത്തി ഫ്യൂൻഷോലിംഗ് റോഡ് വഴിയാണ് ഭൂട്ടാനിലെത്തുന്നത്. മനോഹരമായ ഹിമാലയൻ പ്രകൃതി ദൃശ്യങ്ങളും യാത്രയിൽ കാണാം.
മണിപ്പൂരിലെ മോറെ അതിർത്തി കടന്നാണ് മ്യാൻമറിലേയ്ക്ക് പ്രവേശിക്കുന്നത്. വിസ, ഓവർവാലാൻഡ് ,ട്രാവൽ പെർമിറ്റ് വാഹനത്തിനുള്ള താൽക്കാലിക ഇറക്കുമതി പെർമിറ്റ് തുടങ്ങിയ രേഖകളെല്ലാം യാത്രയ്ക്ക് ആവശ്യമാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖം വരെ നിങ്ങൾക്ക് റോഡ് മാർഗം എത്താൻ സാധിക്കും. ഇവിടെ നിന്ന് കപ്പലിൽ കയറ്റി സ്വന്തം വാഹനം ശ്രീലങ്കയ്ക്ക് കൊണ്ടുപോകാനും സാധിക്കുന്നതാണ്.മണിപ്പൂരിലെ മോറെ അതിർത്തി കടന്ന് മ്യാൻമാറിൽ എത്താം ഇവിടെ നിന്ന് തായ്‌ലാന്റിലേക്ക് പോകാനും സാധിക്കുന്നതാണ്. പാസ്‌പോർട്ട് ഇ വിസ ഓൺ അറൈലവൽ , വാഹന രേഖകൾ എന്നിവയും യാത്രയ്ക്ക് ആവിശ്യമാണ്.
റോഡ് മാർഗം ഇന്ത്യയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പോകുമ്പോൾ ആവിശ്യമായ രേഖകൾ എല്ലാം കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. പ്രത്യേകിച്ചും ചൈന, പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളിലേക്ക് പോകുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം.