ചിക്കൻ കിട്ടുമ്പോൾ അല്പം വ്യത്യസ്തമായ വിഭവങ്ങൾ തയ്യാറാക്കാം. എന്നും ഒരുപോലെ തന്നെയല്ലേ തയ്യാറാക്കാറുള്ളത്, ഇടയ്ക്കെല്ലാം അല്പം വ്യത്യസ്തമാക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ
- ഒറിഗാനോ
- കുരുമുളകുപൊടി
- ഉപ്പ്
- ഒലിവ് ഓയിൽ
- ബട്ടർ
- സവാള
- ഉരുളക്കിഴങ്ങ്
- ക്യാരറ്റ്
- മല്ലിയില
- ഇഞ്ചി
- വെളുത്തുള്ളി
- തേൻ
- ചില്ലി സോസ്
- മസ്റ്റഡ് പേസ്റ്റ്
- സോയാസോസ്
തയ്യാറാക്കുന്ന വിധം
ഇതിനായി അഞ്ചു വലിയ ചിക്കൻ കഷണങ്ങൾ എടുത്ത് അതിലേക്ക്, ഒരു ടീസ്പൂൺ ഒറിഗാനോ, കുരുമുളകുപൊടി, ഉപ്പ് ,എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഒരു പാനിലേക്ക് ഒലിവോയിലും ബട്ടറും ചേർത്ത് ചൂടാക്കിയതിനു ശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്തു ഫ്രൈ ചെയ്യാം. രണ്ടുവശവും ഫ്രൈ ചെയ്തു കഴിഞ്ഞാൽ ചിക്കൻ കഷണങ്ങൾ പ്ലേറ്റിലേക്ക് മാറ്റി കൊടുക്കുക. പാനിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് കൊടുത്തു വഴറ്റാം.
ശേഷം മൂന്ന് ഉരുളക്കിഴങ്ങ് ചെറുതായി കട്ട് ചെയ്ത് ചേർത്തുകൊടുക്കാം. കൂടെ രണ്ട് ക്യാരറ്റ് വട്ടത്തിൽ അരിഞ്ഞതും ചേർക്കണം. ഒന്നു മിക്സ് ചെയ്ത ശേഷം മല്ലിയിലയും, മൂന്നുനാല് ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും ഇതിലേക്ക് ചേർക്കാം. എല്ലാം കൂടി നന്നായി മിക്സ് യോജിപ്പിക്കുക. മറ്റൊരു പാനിലേക്ക് 90 മില്ലി തേൻ ചേർത്ത് കൊടുക്കാം. കൂടെ 100 മില്ലി ചില്ലി സോസും, മുക്കാൽ ടേബിൾസ്പൂൺ മസ്റ്റർഡ് പേസ്റ്റും, സോയാസോസും ചേർത്തു കൊടുത്തു നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ശേഷം നല്ലതുപോലെ ചൂടാക്കണം, ശേഷം തീ ഓഫ് ചെയ്യാം. ഫ്രൈ ചെയ്തു വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ഉരുളക്കിഴങ്ങിന് മുകളിലേക്ക് ചേർത്ത് കൊടുക്കുക. ചിക്കൻ കഷണങ്ങൾക്ക് മുകളിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന സോസ് ഒഴിച്ചു കൊടുക്കണം, ഇനി പാൻ ഓവനിൽ വച്ച് ബേക്ക് ചെയ്ത് എടുക്കാം ശേഷം സെർവ് ചെയ്യാം.