വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്നവർക്കാണ് ലണ്ടൻ ആസ്ഥാനമായുള്ള ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ പേരിനൊപ്പം ഗിന്നസ് എന്ന ടൈറ്റിൽ ചേർക്കുവാനുള്ള അനുമതി പത്രം നൽകുന്നുള്ളൂവെന്നും 69 വർഷം പിന്നിടുന്ന ഗിന്നസ് റെക്കോർഡ്സിന്റെ ചരിത്രത്തിൽ ഇതുവരെലോകത്താകമാനമായി 53000 പേർക്കാണ് ഈ ഗിന്നസ് ടൈറ്റിൽ ലഭിച്ചിട്ടുള്ളൂവെന്നും ഇന്ത്യയിൽ ഇത് അഞ്ഞൂറിൽ താഴെ ആളുകൾ മാത്രമാണുള്ളത് എന്നും അതിൽ 93 പേർ കേരളീയരാണെന്നും ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് കേരള (ആഗ്രഹ് ) വാർഷിക സംഗമം അറിയിച്ചു.
ഗ്രൂപ്പ് അറ്റംറ്റുകളുടെ ഭാഗമായി പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നവരും, മറ്റിതര റെക്കോർഡുകൾ നേടുന്നവരും ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് ആണെന്ന് പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുണ്ടെന്നും അത്തരം വ്യാജ ഗിന്നസുകാരെ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. ഗിന്നസ് റെക്കോർഡ് നേടിയവർക്കും നേടാൻ ഉള്ളവർക്കും ആഗ്രഹ് എന്ന സംഘടന പ്രചോദനമാണെന്നും ലോകാത്ഭുതങ്ങൾക്ക് തുല്യമാണ് ഗിന്നസ് റെക്കോർഡ് ജേതാക്കളെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു എം.എൽ.എ സംസാരിച്ചു.
ആഗ്രഹ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തി.മൈനോറിറ്റി കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ. എ റഷീദ്, സി ഡബ്ല്യു സി ചെയർപേഴ്സൺ അഡ്വ. ഷാനിബ ബിഗംഎന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. യോഗത്തിൽ പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി സത്താർ ആദൂർ (പ്രസിഡന്റ് ) സുനിൽ ജോസഫ് (സെക്രട്ടറി ), പ്രീജേഷ് കണ്ണൻ (ട്രഷറർ), അശ്വിൻ വാഴുവേലിൽ (ചീഫ് കോഡിനേറ്റർ), തോമസ് ജോർജ്, ലത കളരിക്കൽ (വൈ. പ്രസിഡണ്ട് ),വിജിത രതീഷ്, റെനീഷ് കുമാർ (ജോ. സെക്രട്ടറി ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.
STORY HIGHLIGHT: fake guinness world records must be identified agra