എല്ലാ വർഷവും നവംബർ 14 ന് ആചരിക്കുന്ന ലോക പ്രമേഹ ദിനം, പ്രമേഹത്തെക്കുറിച്ചും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചും അവബോധം വളർത്തുന്നതിൽ ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്.
പ്രമേഹ പരിചരണം ലഭ്യമാക്കുകയും അവരുടെ ക്ഷേമത്തിനായുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്‌താൽ, പ്രമേഹമുള്ള എല്ലാവർക്കും സുഖമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാൻ കഴിയും. അത്തരത്തിൽ പ്രേമേഹവും പാദ സംരക്ഷണവും എന്ന വിഷയത്തിൽ സംസാരിക്കുകയാണ് എസ്കെ ഹോസ്പിറ്റലിലെ ഡയബറ്റോളജിസ്റ് ഡോക്ടർ തങ്കം.
നവംബർ 14 World diabetic day ആണ്. ഇത്തവണത്തെ theme “Breaking Barriers, Bridging Gaps” എന്നതാണ്. അതായത് പ്രമേഹത്തെ അറിയുകയും അവയുടെ സങ്കീർണ്ണതകളെ പറ്റി മനസ്സിലാക്കുകയും എങ്ങനെ ആരോഗ്യകരമായ ജീവിക്കുക എന്നതുമാണ്.
സങ്കീർണ്ണതകൾ ഉള്ളതിൽ ഒന്നാണ് foot attack. ലോകത്തിൽ ഓരോ 30 30 സെക്കൻഡിലും ഒരു പാദം മുറിച്ചു മാറ്റുകയാണ്. കാലിലെ സ്പർശനശേഷിയും രക്തയോട്ടവും കുറയുന്ന അവസ്ഥയിലാണ് foot attack ഉണ്ടാകുന്നത്. കാൽ ഇല്ലാത്ത അവസ്ഥയിൽ നാം കാലിനെ പറ്റി ചിന്തിക്കുകയുള്ളൂ. കാലിനെ മുഖം സൂക്ഷിക്കുന്നത് പോലെ നാം ശ്രദ്ധിക്കേണ്ടതാണ്. കാലിലെ ചെറിയ മുറിവുകൾ, നഖം വെട്ടുന്ന രീതി, സ്പർശനശേഷി രക്തയോട്ട കുറവായി കാൽ കഴപ്പ് എന്നിവ വളരെ പ്രാധാന്യമർഹിക്കുന്നു.
അതിനായി എന്നും പാദങ്ങൾ ഇളം ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കി തുടച്ച് ലേപനങ്ങൾ പുരട്ടി വൃത്തിയാക്കുക. കാലിൻറെ പരിശോധനകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം വർഷത്തിലൊരിക്കലെങ്കിലും ചെയ്തിരിക്കണം. സ്പർശനശേഷിയും രക്തയോട്ടവും ഉപകരണങ്ങൾ ഉപയോഗിച്ചു കണ്ടുപിടിക്കാവുന്നതാണ്. പ്രമേഹമുള്ളവർ എന്തെങ്കിലും സങ്കീർണതകൾ ഉണ്ടോ എന്ന് തുടക്കത്തിൽ തന്നെ ചെയ്തു നോക്കേണ്ടതാണ്. രോഗം മൂർച്ഛിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. അതിനായി
FBS/PPBS – Monthly
HGAIC – 3 Month
ECG – 6 Month
LIPIDS
RENAL FUNCTION
LIVER FUNCTION
FOOT EXAMINATION
EYE EXAMINATION – 1 YEAR എന്നിവ ചെയ്യേണ്ടതാണ്.