മുതിർന്ന മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച് ജോമോൻ പുത്തൻപുരക്കൽ കഴിഞ്ഞദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ദൈവത്തിൻറെ സ്വന്തം വക്കീൽ എന്ന ആത്മകഥ എഴുതിയപ്പോൾ അതിൽ ഉൾപ്പെടുത്താതെ മാറ്റിവെച്ച ഒരു കാര്യമാണ് ജോമോൻ വെളിപ്പെടുത്തിയത്. ഇപ്പോൾ ഇതാ ജോണി ലൂക്കോസിന് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി വീണ്ടും രംഗത്തെത്തുകയാണ് ജോമോൻ പുത്തൻപുരയ്ക്കൽ. കരിമണൽ കമ്പനി ഉടമ ശശിധരൻ കർത്തയിൽ നിന്ന് ആദ്യമായി മാസപ്പടി വാങ്ങിയ മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ് ആണെന്ന് പുതിയ വീഡിയോയിൽ പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ :
മനോരമ ന്യൂസ് ചാനൽ മേധാവി ജോണി ലൂക്കോസിന്റെ പിന്നാമ്പുറ കഥകളെ കുറിച്ച് ഞാൻ ഫേസ്ബുക്കിൽ ഇട്ടപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങൾ ഇപ്പോൾ ലഭിക്കുന്നത്. ആ വിവരങ്ങളാണ് ഞാൻ ഇപ്പോൾ നിങ്ങളോട് പറയുന്നത്. കഴിഞ്ഞ ഒരു വർഷമായി ന്യൂസ് ചാനലുകളിൽ ചർച്ചചെയ്യുന്നത് ആദായ സെറ്റിൽമെന്റ് ബോഡുമായി ബന്ധപ്പെട്ട പുറത്തുവന്ന കരിമണൽ കമ്പനിയുമായി ബന്ധപ്പെട്ട ശശിധരൻ കർത്തയുടേത്. 135 കോടി രൂപയാണ് പലർക്കായി കൊടുത്തത്. അതിൽ എല്ലാവരുടെയും പേര് വെളിയിലേക്ക് വന്നിട്ടില്ല. പേര് വരാത്ത ആളെ കുറിച്ചാണ്. അങ്ങനെ ചർച്ച ചെയ്യുന്നതിനിടയാണ് ജോണി ലൂക്കോസിന്റെ പിന്നാമ്പുറ കഥയെ കുറിച്ച് ഞാൻ പറഞ്ഞപ്പോഴാണ് , കേരളത്തിലെ മുതിർന്ന മാധ്യമപ്രവർത്തകനായ ജഗദീഷ് ബാബു എന്നെ ഫോണിൽ വിളിച്ചത്. അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ സത്യമായ കാര്യമാണെന്ന് മനസ്സിലായി.
ശശിധരൻ കർത്തയുമായി തനിക്ക് നല്ല ബന്ധമുണ്ടെന്ന് ജഗദീഷ് ബാബു പറഞ്ഞു. ശശിധരൻ കത്തയെ കണ്ടപ്പോൾ അദ്ദേഹത്തോട് ചോദിച്ചു, താങ്കൾ ആദ്യമായി മാസപ്പടി കൊടുത്ത മാധ്യമപ്രവർത്തകൻ ആരാണ്? അദ്ദേഹം പറഞ്ഞു മനോരമ ചാനലിലെ ജോണി ലൂക്കോസിനാണ് ആദ്യമായി കൊടുത്തത്. ജഗദീഷ് ബാബു സത്യമാണെന്ന് എന്നെയും അറിയിച്ചു. ശശിധരൻ കത്തയിൽ നിന്നും ജോണി ലൂക്കോസ് വാങ്ങിച്ചതിൽ അന്വേഷണം നടത്തേണ്ടതാണ്.
ജോണി ലൂക്കോസ് അഞ്ചു പൈസ കൈക്കൂലി വാങ്ങുന്നവൻ അല്ല എന്ന് ചില മാധ്യമ സുഹൃത്തുക്കൾ എന്ന് വിളിച്ചു പറഞ്ഞിരുന്നു. എത്ര മൂടി വെച്ചാലും സത്യങ്ങൾ വെളിയിൽ വരും. ജോണി ലൂക്കോസിനെ കുറിച്ച് ഒരു മുതിർന്ന മാധ്യമപ്രവർത്തകനായ ജഗദീഷ് ബാബു പറഞ്ഞ ഗുരുതരമായ ആരോപണം മലയാള മനോരമ മാനേജ്മെൻറ് അന്വേഷിക്കാൻ തയ്യാറുണ്ടോ? അല്ലെങ്കിൽ ഇവിടുത്തെ സംസ്ഥാനസർക്കാർ അന്വേഷിക്കാൻ തയ്യാറുണ്ടോ? കേന്ദ്ര ഏജൻസി അന്വേഷിക്കാൻ തയ്യാറുണ്ടോ? ശശിധരൻ കർത്തയിൽന നിന്ന് ആദ്യമായി കൈനീട്ടം വാങ്ങിയ മാധ്യമപ്രവർത്തകൻ ജോണി ലൂക്കോസ് ആണെന്ന് പറയുമ്പോൾ ഇനിയും ഒരുപാട് കഥകൾ പുറത്ത് വരാനുണ്ട്.
രാജാവ് നഗ്നനാണെന്ന് പറയുവാൻ ധൈര്യം വേണം. ഇതുപോലുള്ളവരുടെ മുഖംമൂടി പുറത്തു കൊണ്ടുവരണം.
content highlight: jomon puthanpuraykkal against johny lukkose