Close-up of woman hands holding radishes. Female harvesting fresh radish in farm.
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് മുള്ളങ്കി അഥവാ റാഡിഷ്. എന്നാൽ വിറ്റാമിന്‍ സിയുടെ മികച്ച കലവറ കൂടിയായ റാഡിഷ് പലരും ഇന്ന് വാങ്ങാറില്ലെന്നതാണ് വാസ്തവം. ഒരുപക്ഷെ റാഡിഷിന്റെ ഗുണങ്ങളെക്കുറിച്ച് അറിയാത്തതുകൊണ്ടാകാം ആളുകൾ ഇത് വാങ്ങാൻ മടിക്കുന്നത്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളമായി അടങ്ങിയിരിക്കുന്ന ഇവയിൽ വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി6, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേണ്‍, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവയും വലിയതോതിൽ അടങ്ങിയിട്ടുണ്ട്.
മണ്ണിനു അടിയിലെ കിഴങ്ങ് മാത്രമല്ല റാഡിഷിന്‍റെ ഇലകളും ആരോഗ്യത്തിന് നല്ലതാണ്. അങ്ങനെയെങ്കിൽ റാഡിഷിന്‍റെ ഇലകള്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
ഫൈബര്‍ ധാരാളം അടങ്ങിയ റാഡിഷ് ഇലകള്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. മലബന്ധത്തെ അകറ്റാനും കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
രണ്ട്…
റാഡിഷ് ഇലയിലെ വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, അയേണ്‍ എന്നിവയെല്ലാം ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മൂന്ന്…
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം റാഡിഷ് ഇലകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതു വഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
നാല്…
റാഡിഷിന്‍റെയും ഇവയുടെ ഇലകളുടെയും ഗ്ലൈസെമിക് സൂചിക കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്കും റാഡിഷ് ഇലകള്‍ കഴിക്കാം.
അഞ്ച്…
റാഡിഷ് ഇലകള്‍ അയേണിന്‍റെ മികച്ച സ്രോതസ്സാണ്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും സഹായിക്കും.
ആറ്…
ഫൈബര്‍ ധാരാളം അടങ്ങിയതും കലോറി കുറഞ്ഞുമായ റാഡിഷ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരത്തെ നിയന്ത്രിക്കാം.
ഏഴ്…
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും റാഡിഷും ഇവയുടെ ഇലകളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
content highlight: merits-of-eating-radish-daily