ചിക്കൻ കിട്ടുമ്പോൾ ഇനി ഇങ്ങനെ ട്രൈ ചെയ്തുനോക്കൂ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മൈദ
- പഞ്ചസാര
- യീസ്റ്റ്
- ഉപ്പ്
- സൺഫ്ലവർ ഓയിൽ
- ഇളം ചൂട് പാൽ
- ബോൺലെസ് ചിക്കൻ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- മുളകുപൊടി
- മഞ്ഞൾപ്പൊടി
- കുരുമുളകുപൊടി
- സോയാസോസ്
- ഉപ്പ്
- എണ്ണ
- സവാള
- മുളക് പേസ്റ്റ്
- കറിവേപ്പില
- ബ്രഡ് ക്രമ്സ്
തയ്യാറാക്കുന്ന വിധം
ഇത് തയ്യാറാക്കാനായി ഒരു മിക്സി ജാറിലേക്ക് മൂന്ന് കപ്പ് മൈദ, അരടീസ്പൂൺ യീസ്റ്റ്, ഒന്നര ടീസ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുക്കുക. ഒരു ടീസ്പൂൺ സൺഫ്ലവർ ഓയിൽ കൂടെ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. അല്പം ഇളംചൂട് പാലും കൂടി ചേർത്ത് അടിച്ചെടുത്തു സോഫ്റ്റ് ആക്കി എടുക്കാം. ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം നല്ലതുപോലെ കുഴച്ചെടുക്കുക.
ഇത് നന്നായി കവർ ചെയ്തു ഒരു മണിക്കൂർ മാറ്റി വയ്ക്കണം. മറ്റൊരു ബൗളിൽ ബോൺലെസ് ചിക്കൻ എടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒന്നര ടീസ്പൂൺ മുളകുപൊടി, മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ സോയാസോസ്, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ മാരിനേറ്റ് ചെയ്യണം. കുറച്ച് സമയം വച്ചതിനുശേഷം ഒരു പാനിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തു ഈ ചിക്കൻ വറുത്തെടുക്കാം. ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റിവയ്ക്കുക.
ഇനി പാനിലേക്ക് എണ്ണ ചേർത്ത് കൊടുത്തു സവാളയും ഉപ്പും ചേർത്ത് നന്നായി വഴറ്റാം സവാള നന്നായി വഴന്നു വന്നാൽ മുളക് പേസ്റ്റും, കറിവേപ്പിലയും ചേർത്ത് കൊടുക്കണം അടുത്തതായി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കുരുമുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാലപ്പൊടി എന്നിവ ഇതിലേക്ക് ചേർത്ത് കൊടുത്തു നന്നായി മിക്സ് ചെയ്യണം, അടുത്തതായി ഫ്രൈ ചെയ്ത ചിക്കൻ ചെറിയ കഷണങ്ങളായി ക്രഷ് ചെയ്ത് ഇതിലേക്ക് ചേർക്കാം എല്ലാം നല്ലതുപോലെ യോജിപ്പിച്ച് അഞ്ച് മിനിറ്റ് അടച്ച് വെച്ച് വേവിക്കുക കുറച്ചു മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.
നേരത്തെ കുഴച്ചു വച്ചിരിക്കുന്ന മൈദ എടുത്ത് വീണ്ടും നന്നായി കുഴച്ചതിന് ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം. ഇതിനെ ഒരു ഓവൽ ഷേപ്പിൽ ആക്കിയതിന് ശേഷം മുട്ടയുടെ വെള്ളയും കുരുമുളകുപൊടിയും ചേർത്ത മിക്സിൽ മുക്കി എടുക്കണം, ശേഷം ബ്രഡ് ക്രമ്സ് കോട്ട് ചെയ്ത്. എണ്ണയിൽ ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം. ഇങ്ങനെ ഫ്രൈ ചെയ്തെടുത്ത ബൺ നടുവിൽ നിന്നും കട്ട് ചെയ്യണം. ഒരു സൈഡ് വിട്ടു പോകാത്ത രീതിയിൽ വേണം മുറിച്ചെടുക്കാൻ. ഇനി ഇതിലേക്ക് മയോണൈസ് തേച്ചു കൊടുക്കുക. ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് കൂടെ വെച്ച് സർവ് ചെയ്യാം.