നാലുമണി ചായക്ക് രുചികരമായ ഒരു വിഭവം തയ്യാറാക്കിയാലോ? രുചികരമായ ചിക്കൻ ടോഫി റെസിപ്പി നോക്കാം. റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
ഫില്ലിംഗ് തയ്യാറാക്കാൻ
- ബോൺലെസ് ചിക്കൻ- 150 ഗ്രാം
- പച്ചമുളക് -രണ്ട്
- മല്ലിയില
- ഇഞ്ചി
- വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂൺ
- ഗരം മസാല -കാൽ ടീസ്പൂൺ
- ജീരക പൊടി -കാൽ ടീസ്പൂൺ
- മുളകുപൊടി -അര ടീസ്പൂൺ
- കുരുമുളകുപൊടി -കാൽ ടീസ്പൂൺ
- ഉപ്പ്
- മൈദാ പൂരി തയ്യാറാക്കാൻ
- മുട്ടയുടെ മഞ്ഞക്കരു
- മൈദ -2 കപ്പ്
- ഉപ്പ്
- നെയ്യ്
- വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം മൈദ പൂരി തയ്യാറാക്കണം. അതിനായി ഒരു ബൗളിൽ മൈദയും, നെയ്യും, ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക ശേഷം കുറച്ചു കുറച്ചായി വെള്ളം ഒഴിച്ച് നന്നായി കുഴച്ച് മാറ്റിവെക്കണം. ഇനി ചിക്കൻ ഫില്ലിംഗ് തയ്യാറാക്കാം. അതിനായി ചിക്കൻ കഷണങ്ങൾ മിക്സി കാറിലേക്ക് ചേർത്ത് കൊടുക്കുക. കൂടെ മല്ലിയില, പച്ചമുളക്, മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല പൗഡർ, ജീരകപ്പൊടി, ഉപ്പ് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, എന്നിവയും ഒപ്പം ചേർത്ത് കൊടുക്കണം. ഇത് നന്നായി അരച്ചെടുക്കുക.
ഇതിലേക്ക് മുട്ടയുടെ മഞ്ഞക്കരു ചേർത്ത് ഒന്നുകൂടി നന്നായി അടിച്ച് എടുക്കണം. ഈ മിക്സിൽ നിന്നും കുറച്ചു കുറച്ചെടുത്ത് ചെറിയ ബോൾസ് ആക്കി മാറ്റി വെക്കുക. ഒരു മിഠായിയുടെ ഷേപ്പ് ആക്കി എടുക്കണം. എല്ലാം തയ്യാറാക്കിയതിനു ശേഷം മാറ്റിവയ്ക്കാം. ഇനി കുഴച്ചു വച്ചിരിക്കുന്ന മൈദമാവ് എടുത്ത രണ്ടായി ഭാഗിക്കുക. ശേഷം നന്നായി പരത്തി ചെറിയ റൗണ്ട് ഷേപ്പിൽ കട്ട് ചെയ്ത് എടുക്കണം. ഓരോ പൂരിയും എടുത്ത് അതിനകത്ത് ചിക്കൻ മിക്സ് വെച്ചു കൊടുത്തതിനു ശേഷം. ഒരു ചോക്ലേറ്റ് കവർ ഫോൾഡ് ചെയ്യുന്നതുപോലെ മടക്കി എടുക്കുക. എല്ലാം ഇതുപോലെ തയ്യാറാക്കിയതിനുശേഷം ചൂടായ എണ്ണയിലിട്ട് വറുത്തു കോരാം.