അസിഡിറ്റി ഇന്ന് പലരിലും തെറ്റായ ജീവിതശെെലി കൊണ്ട് വരുന്ന ഒരു പ്രശ്നമാണ്. ആസിഡ് റിഫ്ലക്സ് അഥവാ സാധാരണയായി അസിഡിറ്റി വളരെ അസുഖകരവും വേദനാജനകവുമായ അവസ്ഥയാണ്. വയറ്റിൽ ആസിഡിന്റെ രൂപീകരണം കുറയ്ക്കുന്നതിനും ആമാശയത്തിലെ പിഎച്ച് അളവ് സന്തുലിതമാക്കുന്നതിനും സഹായകമാകുന്ന നിരവധി ഭക്ഷണങ്ങളുണ്ട്.
ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ…
ഒന്ന്…
പെരുംജീരകം പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും കാഴ്ച ശക്തി മെച്ചപ്പെടുത്താനും സഹായിക്കും. പെരുംജീരത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നു.
രണ്ട്…
ദഹനം വർദ്ധിപ്പിക്കാനും ഛർദ്ദി തടയാനും ഇഞ്ചി സഹായിക്കും. ദിവസവും ഇഞ്ചി വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് ഗുണം ചെയ്യും.
മൂന്ന്…
തൈരിൽ ആരോഗ്യകരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിൻ്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. ഒന്നിലധികം ദഹനപ്രശ്നങ്ങൾക്കെതിരെ പോരാടാൻ ഇത് സഹായിക്കും. ദിവസവും ഒരു കപ്പ് തൈര് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും.
നാല്…
നാരങ്ങ വെള്ളത്തിൽ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ദിവസവും വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിനും ഗുണം ചെയ്യും.
അഞ്ച്…
കുരുമുളക് വയറ്റിൽ ഹൈഡ്രോക്ലോറിക് ആസിഡിനെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ഇതിന് കാർമിനേറ്റീവ് ഗുണങ്ങളുണ്ട്. ഇത് കുടലിലെ അസ്വസ്ഥതയും വാതക രൂപീകരണവും കുറയ്ക്കാൻ സഹായിക്കുന്നു.
content highlight: acidity-health-care