ഏതിനൊപ്പവും കഴിക്കാവുന്ന ടേസ്റ്റി ആൻഡ് ഈസി ആയ ഒരു ചിക്കൻ കറി തയ്യാറാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ- 500 ഗ്രാം
- സവാള- രണ്ട് കപ്പ്
- ഇഞ്ചി പേസ്റ്റ്- ഒരു ടേബിൾ സ്പൂൺ
- വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിൾ സ്പൂൺ
- കുരുമുളക് ചതച്ചത് -രണ്ട് ടീസ്പൂൺ
- ഗരംമസാല- അര ടീസ്പൂൺ
- നാരങ്ങാ ജ്യൂസ് -ഒരു ടീസ്പൂൺ
- മല്ലിയില
- കറിവേപ്പില
- പച്ചമുളക്
- ഓയിൽ
- കറുവപ്പട്ട
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ അടുപ്പിലേക്ക് വച്ച് എണ്ണ ഒഴിച്ച് ചൂടാക്കണം. ഇതിലേക്ക് കറുവപ്പട്ടയും ബേ ലീഫും ചേർത്ത് കൊടുത്ത ഫ്രൈ ചെയ്യാം. അതിനുശേഷം സവാള ചേർത്ത് നല്ലതുപോലെ വഴറ്റി എടുക്കണം. നല്ല ബ്രൗൺ നിറം ആയതിനുശേഷം ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം. ഒപ്പം വെളുത്തുള്ളി ഇഞ്ചി പേസ്റ്റും, ഉപ്പും, മുളക് ചതച്ചതും ചേർക്കാം, ഗരം മസാല കൂടി ചേർത്തതിന് ശേഷം നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കുക. ഇനി കുറച്ച് വെള്ളം ഒഴിച്ച് നന്നായി വേവിച്ച് എടുക്കാം. ഗ്രേവി തിക്ക് ആയതിനു ശേഷം പച്ചമുളകും നാരങ്ങ നീരും ചേർത്ത് കൊടുക്കാം. അവസാനമായി മല്ലിയില കൂടി ചേർത്ത് തീ ഓഫ് ചെയ്യാം.