ചിക്കൻ രുചികളിൽ കേമൻ ചിക്കൻ ചുക്ക തന്നെ. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ചിക്കൻ ചുക്ക റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 1 കിലോ
- സവാള – 4 എണ്ണം
- തക്കാളി – 1 ന്റെ പകുതി
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
- മഞ്ഞൾ പൊടി – കാൽ സ്പൂൺ
- കശ്മീരി മുളക് പൊടി – 1 ടേബിൾസ്പൂൺ
- ഗരംമസാല പൊടി – 1 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- ചെറുനാരങ്ങ – 1 ന്റെ പകുതി
തയാറാകുന്നവിധം
ചിക്കൻ കുറച്ചു മഞ്ഞൾ പൊടിയും, മുളക് പൊടിയും, ഉപ്പും ചേർത്ത് കുറച്ചു സമയം മാറ്റിവയ്ക്കണം. കനം കുറച്ചരിഞ്ഞ സവാള ഓയിലിൽ കരിയാതെ വറുത്തെടുക്കണം. വറുത്തെടുത്ത സവാളയിൽ തക്കാളിയും കറിവേപ്പിലയും മസാലകളും ആവശ്യത്തിന് ഉപ്പും, പുരട്ടിവച്ച ചിക്കനും ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കണം. സവാള വറുത്തെടുത്ത ഓയിലിൽ നിന്ന് 2 ടേബിൾസ്പൂൺ ഓയിലിൽ മസാല പുരട്ടിയ ചിക്കൻ വേവിച്ചെടുക്കണം.15 മിനിറ്റ് വേവിക്കണം. ചിക്കൻ വെന്തുകഴിഞ്ഞാൽ ഇതിൽ ഒരു പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കണം. നല്ല രുചിയുള്ള ചപ്പാത്തിക്കും പൊറോട്ടയ്‌ക്കും കൂട്ടി കഴിക്കാവുന്ന ചിക്കൻ ചുക്ക തയ്യാർ.