ഇന്ന് ഒരു അടിപൊളി ഡെസ്സേർട് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ഡെസ്സേർട് റെസിപ്പി.
ആവശ്യമായ ചേരുവകൾ
- മിൽക് – 1/2 ലിറ്റർ
- കസ്റ്റാർഡ് പൗഡർ – 2 ടേബിൾസ്പൂൺ
- പഞ്ചസാര – 1/2 കപ്പ്
- ഇഷ്ടമുള്ള ഫ്രൂട്ട്സ് 1/2 കപ്പ് വെച്ച് എടുക്കാം
തയ്യാറാക്കുന്ന വിധം
പാലും പഞ്ചസാരയും കൂടി മീഡിയം ഫ്ലെമിൽ വെച്ച് ബോയിൽ ചെയ്യുക. അത് ബോയിൽ ചെയ്യുന്ന സമയത്ത്കസ്റ്റാർഡ് പൗഡറും 1/4 Cup പാലും നന്നായിട്ട് കട്ട ഇലാതെ യോജിപ്പിച്ച് എടുക്കാം. ഈ മിക്സ് ബോയിൽ ആയി വരുന്ന പാലിൽ കുറച് കുറച്ച് ഒഴിച്ച് നന്നായി മിക്സ് ചെയ്തു കുടുക്കാം. നല്ല തിക്ക് ആയി വരുന്ന വരെ ഇളക്കി കൊടുത്തു യോജിപ്പിച്ച് എടുക്കാം. തിക്ക് ആയ ശേഷം വേറേ പാത്രത്തിലേക്ക് മാറ്റുക. ഇളക്കി കൊടുത്തു തണുപ്പിച്ച് എടുക്കാം.
അതിനു അടുത്ത് വെച്ചിട്ടുള്ള ഫ്രൂട്ട്സ് ഇതിലേക്ക് ചേർക്കാം. എന്നിട്ട് നന്നായിട്ട് മിക്സ് ചെയ്തു എടുക്കാം. ഇത് തണുപ്പിച്ച് ഉപയോഗിക്കാം. അലതെയും ഉപയോഗിക്കാം.