സോഷ്യല്‍ മീഡിയ വര്‍ഗീയ പ്രചരണങ്ങളുടെ പ്രധാനയിടമായി മാറിട്ട് വര്‍ഷങ്ങളായി. ദിനം പ്രതി ഇത്തരം വാര്‍ത്തകള്‍ നല്‍കി ആനന്ദം കണ്ടെത്തുന്ന നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി വിഷയങ്ങളില്‍ വര്‍ഗീയ കോണോടെ ഇടപഴകുന്നത്. ഒരു പ്രത്യേക മത വിഭാഗത്തെ ആക്രമിക്കുന്ന മനോഭാവം നില നിന്നിട്ടും നടപടികള്‍ അപൂര്‍ണമാണ്. ന്യുനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ ആക്രമണങ്ങളില്‍ലും ആരോപണങ്ങളിലും നടപടിയാണ് ആവശ്യം.
ഇപ്പോള്‍ ഉത്തരേന്ത്യയില്‍ റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ അടുക്കി വച്ചിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ മാമോലിയിലെ ഒരു ജിപിഎസ് മാപ്പ് ക്യാമറ ലൊക്കേഷന്‍ ചിത്രം കാണിക്കുന്നു. അപകടമുണ്ടാക്കാനും റെയില്‍വേ സര്‍വീസുകള്‍ തടസ്സപ്പെടുത്താനും മുസ്ലീം സമുദായത്തില്‍ നിന്നുള്ള ആളുകള്‍ കല്ലുകള്‍ സ്ഥാപിച്ചതായി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അവകാശപ്പെട്ടു.
This is literally terrorism.
It’s a long term game.
Spreading the parasites into our own country & then devour us from inside. pic.twitter.com/6lojTR6kep
— Squint Neon (@TheSquind) October 31, 2024
എക്‌സ് (മുമ്പ് ട്വിറ്റര്‍) അക്കൗണ്ട് Squint Neon ( @ TheSquind ) എന്ന അടിക്കുറിപ്പോടെ ചിത്രം ട്വീറ്റ് ചെയ്തു, ‘ ഇത് അക്ഷരാര്‍ത്ഥത്തില്‍ തീവ്രവാദമാണ്. അതൊരു ദീര്‍ഘകാല ഗെയിമാണ്. പരാന്നഭോജികളെ നമ്മുടെ സ്വന്തം രാജ്യത്തേക്ക് വ്യാപിപ്പിക്കുകയും പിന്നീട് ഉള്ളില്‍ നിന്ന് നമ്മെ വിഴുങ്ങുകയും ചെയ്യുന്നു. സ്‌ക്വിന്റ് നിയോണ്‍ പതിവായി തെറ്റായ വിവരങ്ങളും വര്‍ഗീയ പ്രചാരണങ്ങളും പങ്കിടുന്ന ഒരു എക്‌സ് അക്കൗണ്ട്. ട്വീറ്റിന് ഏകദേശം 1.59 ലക്ഷം കാഴ്ചകളും 4,300 റീട്വീറ്റുകളും ലഭിച്ചു.
बताओ , इतनी मेहनत करने के बाद भी ट्रेन न पलटे तो – थू है लिल्लाह पर। 😎 pic.twitter.com/78QWTEmTe6
— Kajal Kushwaha (@Kajal_Kushwaha9) October 29, 2024
മറ്റൊരു എക്‌സ് ഉപയോക്താവായ കാജല്‍ കുശ്‌വാഹ (@ Kajal_Kushwaha9 ) ഇതേ ചിത്രം ട്വീറ്റ് ചെയ്ത് ഇങ്ങനെ എഴുതി, ‘ഇത്രയും പ്രയത്‌നിച്ചിട്ടും ട്രെയിന്‍ പാളം തെറ്റിയില്ലെങ്കില്‍ ലില്ലയെ ലജ്ജിപ്പിക്കും.
This #RailJihad is nothing but Terr0rism and such terr0rists should meet the fate and grave like Kasab, Afzal, Burhan & Yakub soon ..: pic.twitter.com/XAwUJSVZ7S
— Amitabh Chaudhary (@MithilaWaala) November 2, 2024
അതുപോലെ, എക്‌സ് ഉപയോക്താവായ അമിതാഭ് ചൗധരി ( @ anYnehme ) ചിത്രം ‘റെയില്‍ജിഹാദ്’ ആണെന്ന് അവകാശപ്പെട്ടു ട്വീറ്റ് ചെയ്തു. ‘ ഈ റെയില്‍ജിഹാദ് ഭീകരവാദമല്ലാതെ മറ്റൊന്നുമല്ല, കസബ്, അഫ്‌സല്‍, ബുര്‍ഹാന്‍, യാക്കൂബ് എന്നിവരെപ്പോലെയുള്ള ഭീകരവാദികള്‍ക്ക് ഉടന്‍ തന്നെ വിധിയും ശവക്കുഴിയും നേരിടേണ്ടിവരും..:’ എന്നായിരുന്നു അടിക്കുറിപ്പ്. മറ്റ് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളും സമാനമായ അവകാശവാദങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.
എന്താണ് സത്യാവസ്ഥ?
ചിത്രം ഗുഗിള്‍ ഉള്‍പ്പടെയുള്ള സെര്‍ച്ച് എന്‍ജിനുകള്‍ ഉപയോഗിച്ചു പരിശോധിച്ചു. 2024 ഒക്ടോബര്‍ 28 ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ മെജ തഹ്‌സിലിലെ മാമോലി ഗ്രാമത്തിന് സമീപമാണ് ചിത്രം എടുത്തതെന്ന് ഒരു ഗൂഗിളിലെ ഒരു ചിത്രം പരിശോധിച്ചപ്പോള്‍ മനസിലായി.
गाय कटने पर एनटीपीसी से मुआवजा लेने के लिए ग्रामीणों द्वारा पत्थर रखा गया था मामले को गंभीरता से लेते हुए एनटीपीसी सुपरवाइजर संबंधित थाना मेजा में विधिक कार्यवाहीं हेतु एक लिखित तहरीर दिए है मामला एनटीपीसी से संबंधित है व सुरक्षा वह देख रेख एनटीपीसी द्वारा ही किया जाता है
— RPF PRAYAGRAJ DIV. (@rpfncrpryj) October 29, 2024
രാജേന്ദ്ര കുക്രേജയുടെ ( @rajenderkukreja ) ഒരു ട്വീറ്റിന് RPF പ്രയാഗ്‌രാജ് ഡിവിഷന്റെ ( @rpfncrpryj ) ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്ന് ഞങ്ങള്‍ ഒരു മറുപടി കണ്ടെത്തി. NTPC യില്‍ നിന്നും വന്ന ട്രെയിന്‍ റെയില്‍വേ ട്രാക്കില്‍ നിന്നിരുന്ന പശുക്കളെ തട്ടി മുന്നോട്ട് പോയിരുന്നു. പശുക്കള്‍ എല്ലാം ട്രെയിന്‍ തട്ടി ചത്തിരുന്നു. കന്നുകാലികളെ നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് എന്‍ടിപിസിയില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഗ്രാമീണര്‍ റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ സ്ഥാപിച്ചിരുന്നു. വിഷയം ഗൗരവമായി എടുത്ത് എന്‍ടിപിസി സൂപ്പര്‍വൈസര്‍ നിയമനടപടിക്കായി ബന്ധപ്പെട്ട മെജാ പോലീസ് സ്‌റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. കേസ് NTPC യുമായി ബന്ധപ്പെട്ടതാണ്, പ്രദേശത്തിന്റെ സുരക്ഷയും പരിപാലനവും NTPC ആണ് കൈകാര്യം ചെയ്യുന്നത്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു വാര്‍ത്ത ബൂം ലൈവ് എന്ന ഓണ്‍ലൈനില്‍ വന്നിരുന്നു. എന്‍ടിപിസി പവര്‍ പ്ലാന്റിനെ മെജയിലെ മാമോലി ഗ്രാമവുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ട്രാക്കിലാണ് സംഭവം നടന്നതെന്ന് അവര്‍ പറഞ്ഞു. ഇതൊരു പാസഞ്ചര്‍ ട്രെയിന്‍ റൂട്ടല്ല, മറിച്ച് വൈദ്യുതി നിലത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി പ്രാഥമികമായി ഉപയോഗിക്കുന്ന ഒരു ട്രാക്കാണ്. ഗ്രാമീണര്‍ സാധാരണയായി തങ്ങളുടെ കന്നുകാലികളെ മേയാനായി റെയില്‍വേ ട്രാക്കുകള്‍ കടന്ന് കുന്നുകളിലേക്ക് കൊണ്ടുപോകുന്നു. രണ്ട് പശുക്കള്‍ അബദ്ധത്തില്‍ ട്രെയിനില്‍ ഇടിച്ചതിനെത്തുടര്‍ന്ന് ചത്തിരുന്നു. രോഷാകുലരായ ഗ്രാമീണര്‍ ട്രെയിന്‍ ട്രാക്കില്‍ കല്ലുകള്‍ ഇടുകയായിരുന്നു. പിന്നീട് കല്ലുകള്‍ നീക്കം ചെയ്യാന്‍ അവര്‍ സ്വയം പ്രേരിപ്പിച്ചു.
സംഭവത്തില്‍ സാമുദായിക കോണുകളൊന്നുമില്ലെന്ന് മേജ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ രവി കുമാര്‍ ഗുപ്ത ബൂംലൈവിനോട് സ്ഥിരീകരിച്ചു. നടപടിയില്‍ പങ്കെടുത്തവരെല്ലാം ഹിന്ദുക്കളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചുരുക്കത്തില്‍, ഉത്തര്‍പ്രദേശിലെ മാമോലി ഗ്രാമത്തില്‍ റെയില്‍വേ ട്രാക്കില്‍ കല്ലുകള്‍ അടുക്കി വച്ചിരിക്കുന്ന ചിത്രമാണ് വ്യാജ വര്‍ഗീയ അവകാശവാദങ്ങളോടെ പ്രചരിക്കുന്നതാണ്.