മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ ഇടം നേടിയെടുത്ത ഒരു അഭിനയത്രിയാണ് മഞ്ജുപിള്ള മഞ്ജുവിന്റെ പല പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ് അതിൽ ഏറ്റവും ശ്രദ്ധ നേടിയിട്ടുള്ള ഒരു ചിത്രമാണ് ഇന്ദ്രൻസിനൊപ്പം അഭിനയിച്ച ഹോം എന്ന ചിത്രം ഈ ചിത്രത്തിലെ താരത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന് തന്നെ പറയണം ഈ ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ചും ഈ ഒരു ചിത്രത്തിലേക്ക് തന്നെ വിളിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ താരം പറയുന്നതാണ് ശ്രദ്ധ നേടുന്നത് വാക്കുകൾ ഇങ്ങനെ
“എനിക്ക് ഹോം സിനിമ ഒരു സെക്കൻഡ് എൻട്രിയാണ്..! എന്റെ അടുത്ത് വിജയേട്ടൻ.. വിജയ് ബാബു സുഹൃത്തു കൂടിയാണ് ഫാമിലി ഫ്രണ്ടാണ് അപ്പോ വിജയേട്ടൻ ഫോൺ ചെയ്തു.. കോവിഡ് സമയത്ത് ആയിരുന്നു ഞാൻ ഫാമൊക്കെ തുടങ്ങിയ സമയത്താണ് വിളിക്കുന്നത്..
ഒരു ദിവസം ഞാൻ ഫാമിങ്ങിന് നിൽക്കുന്ന സമയത്താണ് എന്നെ വിളിക്കുന്നത് അപ്പൊ എന്നെ വിളിച്ചിട്ട് ഇങ്ങനെ ഒരു സംഭവമുണ്ട് ചെയ്യാമോ എന്ന് ചോദിച്ചു ആ സമയത്ത് സിനിമകൾ കുറവായിരുന്നു മൊത്തത്തിൽ എല്ലാവരും നിർത്തി വെച്ചിരുന്ന സമയമായിരുന്നു അത്.. അപ്പോൾ എനിക്കൊരു ത്രില്ലായിരുന്നു ചെയ്യാം എന്നുള്ള മൈൻഡ് ആയിരുന്നു പ്രശ്നം ആകുമോ എന്ന് ചോദിച്ചായിരുന്നു, ആകില്ല എല്ലാ പ്രിക്വേഷൻസും എടുത്തിട്ടാണ് നമ്മൾ ചെയ്യുന്നത് ചെയ്യാമെന്ന് പറഞ്ഞു.
പിന്നെ എന്നോട് ചോദിച്ചത് ഇന്ദ്രൻസിന്റെ പെയർ ആയിട്ട് ഭാര്യയായിട്ടാണ് അഭിനയിക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചു അപ്പോൾ ഞാൻ ചോദിച്ചു എന്തിന് അപ്പൊ പുള്ളി പറഞ്ഞു അല്ല ഒന്ന് രണ്ട് പേര് റോൾ ഇന്ദ്രൻസിന്റെ ഭാര്യയായിട്ടാണെന്ന് പറഞ്ഞപ്പോൾ നോ പറഞ്ഞിരുന്നു..! ഞാൻ പറഞ്ഞു എനിക്ക് കുഴപ്പമില്ല എനിക്ക് എന്ത് കുഴപ്പം എന്റെ ക്യാരക്ടർ ഞാൻ നോക്കിക്കോളാം. നിന്റെ ഓപ്പോസിറ്റ് നിൽക്കുന്ന ആരും ആയിക്കോട്ടെ എന്നു പറഞ്ഞു.”
story highlight;manju pilla and indrance