തിരഞ്ഞെടുപ്പിന്നിടെ പിറന്നാൾ ആഘോഷിച്ച്
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. എല്ലാവർഷവും ഇവിടെ തന്നെ പിറന്നാൾ ആഘോഷിക്കാൻ സാധിക്കട്ടെയെന്നും ഇലക്ഷൻ നടക്കുന്ന ഈ സാഹചര്യത്തിൽ തന്നെ പിറന്നാൾ ആഘോഷിക്കാൻ സാധിച്ചത് ശുഭസൂചനയെന്ന് രാഹുൽ,
മാധ്യമ പ്രവർത്തകർക്കും അണികൾക്ക് ക്ഷേത്രത്തിലെ മധുരം നൽകി സന്തോഷം പങ്കു വച്ചു.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ യുവജന വിഭാഗം നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ.എസ്.യുവിൻ്റെ സംസ്ഥാന ഭാരവാഹിയായി പ്രവർത്തിച്ച അദ്ദേഹം യൂത്ത്കോൺഗ്രസ് നേതൃനിരയിലെത്തി.
ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഫ് സ്ഥാനാർഥിയാണ് രാഹുൽ മാങ്കൂക്കൂട്ടത്തിൽ, നാളെയാണോ പാലക്കാട് ഉപാതിരഞ്ഞെടുപ്പ് നടക്കുന്നത്.
കോളേജ് വിദ്യാർഥിയായിരിക്കെ 2006-ൽ കെ.എസ്.യു അംഗമായതോടെയാണ് രാഹുലിൻ്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കോൺഗ്രസിൻ്റെ വിദ്യാർഥി-യുവജന സംഘടനകളിൽ പ്രവർത്തിച്ച് സംസ്ഥാനത്ത് കോൺഗ്രസിൻ്റെ പ്രധാന വക്താവായി ഉയർന്ന രാഹുൽ 2023-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരുന്ന ഷാഫി പറമ്പിൽ സ്ഥാനമൊഴിഞ്ഞപ്പോൾ സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടു. ഷാഫി പറമ്പിൽ ലോക്സഭാംഗമായതിനെ തുടർന്ന് ഒഴിവ് വന്ന മണ്ഡലമായ പാലക്കാട് 2024 നവംബർ 20ന് നടക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.
ഇന്ത്യൻ കരസേനാ ഓഫീസറായിരുന്ന എസ്. രാജേന്ദ്ര കുറുപ്പിൻ്റേയും ബീനയുടേയും ഇളയ മകനായി 1989 നവംബർ 12ന് പത്തനംതിട്ട ജില്ലയിലെ അടൂരിൽ ജനനം. രജനി അദ്ദേഹത്തിൻറെ മൂത്ത സഹോദരിയാണ്. അടൂർ തപോവൻ സ്കൂൾ, പന്തളം സെൻ്റ് ജോൺസ് പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ രാഹുൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സെൻ്റ് സ്റ്റീഫൻസ് കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും കോട്ടയം എം.ജി.യൂണിവേഴ്സിറ്റിയിൽ നിന്ന് പി.എച്ച്.ഡിയും നേടി പഠനം പൂർത്തിയാക്കി.