തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ഇന്ന് വരെ , പൊട്ടിത്തെറികളും വിവാദങ്ങളും കൊണ്ട് നിറഞ്ഞ മണ്ഡലവുമാണ് പാലക്കാട്. ഈ തിരഞ്ഞെടുപ്പിലും പാലക്കാടിന്റെ പ്രാധാന്യവും കൂടുതലാണ് .
കോൺഗ്രസ് ഹൈക്കമാൻഡ് രാഹുലിന്റെ സ്ഥാനാർഥിത്വം ഉറപ്പിച്ചതു മുതൽ പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി ആരംഭിച്ചു , ഇതോടെ
ഷാഫി പറമ്പിൽ – വി ഡി സതീശൻ – ചുറ്റി പറ്റിയുള്ള ആരോപണ പ്രത്യാരോപണങ്ങളിലേക്ക് കോൺഗ്രസിനെ തള്ളിയിടാൻ പാർട്ടിക്കുള്ളിൽനിന്ന് തന്നെ നേതാക്കൻ മുന്നോട്ടുവന്നു രാഹുൽ സ്ഥാനാർഥിത്വം കൂടിയാലോചനകളില്ലാതെ നടന്നതാണെന്നു ആരോപിച്ച് കോൺഗ്രസിന്റെ ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ ഡോ. പി സരിൻ രംഗത്തെത്തി. പിന്നാലെ സരിനെ കോൺഗ്രസില് നിന്ന് പുറത്താക്കി. അതോടെ ഇടതുപക്ഷം സരിനു പാർട്ടി കസേര നൽകി സ്ഥാനാർഥിയുമാക്കി. ബിജെപിയുടെ സ്ഥാനാർത്ഥിയായി സി കൃഷ്ണകുമാറും എത്തി. അതോടെ വിവാദ കുരുക്ക് മുറുകി തുടെങ്ങി. ട്രോളി വിവാദവും വന്നു, കള്ള പണം വന്നു,ഇതിനെല്ലാം പിന്നാലെ, പലരെയും വെട്ടിലാക്കികൊണ്ട് ബിജെപി നേതാവിന്റെ പരസ്യ കുമ്പസാരവും വന്നു . ഇത്തരം ആരോപണങ്ങളും പരസ്പരം പഴിചാരലുകളും ആർകൊക്കെ വിനയാകുമെന്നും ആരൊക്കെ കുഴിയിൽ വീഴുമെന്നും 23 ന് റജിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കൂടി വ്യക്തമാകും .