പ്രിയങ്ക ഗാന്ധിക്കൊരു ‘വെല്ലുവിളിയുമായി രാഹുൽ ഗാന്ധി.
പ്രിയങ്ക ഗാന്ധിയാണ് ഇവിടെ എംപി സ്ഥാനാര്‍ത്ഥി. അവര്‍ എന്റെ സഹോദരി കൂടിയാണ്. അതിനാല്‍ വയനാട്ടിലെ ജനങ്ങളോട് അവരെക്കുറിച്ച് പരാതിപ്പെടാന്‍ എനിക്ക് അവകാശമുണ്ട്. എന്റെ ഹൃദയത്തില്‍ വയനാടിന് വലിയൊരു സ്ഥാനമുണ്ട്. ഇവിടെയുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എന്റെ സഹായം തേടാം,’ രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാടിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കാന്‍ തന്റെ സഹോദരിയെ വെല്ലുവിളിക്കുന്നു എന്നും രാഹുല്‍ പറഞ്ഞു.
സ്നേഹവും വാത്സല്യവുമാണ് വെറുപ്പിനെയും കോപത്തെയും പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്നും അത് വയനാട്ടുകാര്‍ തന്നെ പഠിപ്പിസിച്ചിരുന്നെന്നു കൂടി രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരളത്തെ കുറിച്ച് ആളുകള്‍ ചിന്തിക്കുമ്പോള്‍ ആദ്യം എത്തേണ്ടത് വയനാടാണ്. ഇത് വയനാട്ടിലെ ജനങ്ങള്‍ക്കും സമ്പദ്വ്യവസ്ഥയ്ക്കും ഗുണം ചെയ്യും, ലോകം അതിന്റെ സൗന്ദര്യം അറിയും, ”രാഹുല്‍ അഭിപ്രായപ്പെട്ടു.