Kerala

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

അസം സ്വദേശിയായ അജയ്ഉജിർ ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

തിരുവനന്തപുരത്ത് ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് അസം സ്വദേശി മരിച്ചു. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ അജയ്ഉജിർ (22) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പാങ്ങപ്പാറയിൽ നിന്നുള്ള ആരോഗ്യവിഭാഗം പ്രവർത്തകർ സ്ഥലത്ത് പരിശോധന നടത്തി. തൊഴിലാളികളായ രണ്ടുപേർ കൂടി പനിബാധിച്ച് ചികിത്സയിലാണ്.