Video

പിറന്നാൾ ആഘോഷിച്ച് സ്ഥാനാർഥി രാഹുൽ മങ്കൂട്ടത്തിൽ

തിരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ പിറന്നാൾ ആഘോഷിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മങ്കൂട്ടത്തിൽ. പിരായിരി പഞ്ചായത്തിലെ പര്യടനം കഴിഞ്ഞ് എത്തിയപ്പോളേക്കും രാഹുലിന് സഹപ്രവർത്തകർ ഗംഭീര സർപ്രൈസ് ഒരുക്കിയിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം രാഹുല്‍ കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു. സഹപ്രവര്‍ത്തകനും യൂത്ത്‌കോണ്‍ഗ്രസ് മുന്‍ നേതാവുമായ റിയാസ് മുക്കോളി രാഹുലിനായി പിറന്നാള്‍ ഗാനവും പാടി. തെരഞ്ഞെടുപ്പ് പര്യടനത്തിന് ഇടയില്‍ പിറന്നാള്‍ ആഘോഷിക്കുവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് രാഹുല്‍ പ്രതികരിച്ചു.

Latest News