Oman

ഐ.ടി മേഖലയിൽ 1,728 തൊഴിലവസരങ്ങളൊരുക്കി ഒമാൻ ട്രാൻസ്‌പോർട്ട്, ഐ.ടി മന്ത്രാലയം

2024 ൻ്റെ മൂന്നാം പാദത്തിലെ കണക്കാണിത്

ഒമാൻ ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്‌നോളജി മേഖലയിൽ 1,728 തൊഴിലവസരങ്ങളൊരുക്കി. 2024 ലെ മൂന്നാംപാദത്തിലെ കണക്കാണിത്.

ഇതിൽ 33 ശതമാനവും ലീഡർഷിപ്പ്, സ്‌പെഷ്യലൈസ്ഡ് ടെക്‌നീഷ്യൻ തസ്‌കയിലുള്ളതാണ്. ഈ തസതികകളിൽ 80 ശതമാനവും ഒമാനികളെയാണ് നിയമിച്ചത്. ഒമാനൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിനും ഐ.ടി മേകഖലയിൽ ഒമാനികൾക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിന്റെയും മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.

2023ൽ 49.71 ശതമാനം ഒമാനികളാണ് ഈ മേഖലയിൽ ജോലി ചെയ്തിരുന്നത് എന്നാൽ ഇപ്പോഴത് 62.02 ശതമാനമാണ്. ഐ.ടി സെക്ടറിൽ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മന്ത്രാലത്തിന്റെ നാഷ്ണൽ ഡിജിറ്റൽ അപ്പ്‌സ്‌കില്ലിംഗ് ഇനീഷ്യേറ്റീവായ മക്കീൻ പ്രോഗ്രാം സഹായകമായി.