Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇന്ത്യ ഇൻ്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ഡിസംബർ 13 മുതൽ 15 വരെ കൊച്ചി കിൻഫ്ര ഇൻറർനാഷണൽ എക്സിബിഷൻ സെൻററിൽ: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 12, 2024, 05:08 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള സ്റ്റേറ്റ് സ്മാൾ ഇൻഡസ്ട്രീസ് അസോസിയേഷനും (കെ.എസ്.എസ്.ഐ.എ), മെട്രോ മാർട്ടും സംയുക്തമായി വ്യവസായ വകുപ്പ് കേരള സർക്കാർ,, എം.എസ്.എം.ഇ ഭാരത സർക്കാർ, കെ-ബിപ്‌, കിൻഫ്ര എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ ഇൻ്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ഡിസംബർ 13 മുതൽ 15 വരെ കൊച്ചി കിൻഫ്രാ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. എക്സ്പോയുടെ ഉദ്ഘാടനം 14 നു രാവിലെ മുഖ്യമന്ത്രി  പിണറായി വിജയൻ നിർവ്വഹിക്കും.  കേന്ദ്ര എം എസ് എം ഇ വകുപ്പ് മന്ത്രി ജിതൻ റാം മാഞ്ചി പതിനഞ്ചിനു നടക്കുന്ന സമാപന സമ്മേളനം ഉൽഘാടനം ചെയ്യും.

കാക്കനാട് കൊച്ചി കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കുന്ന വ്യവസായിക മേളയിൽ മുന്നൂറോളം സ്ഥാപനങ്ങൾ തങ്ങളുടെ ഉല്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ യന്ത്ര-സാമഗ്രികളുടെ നിർമാതാക്കളുടേത് ഉൾപ്പെടെ, മുന്നൂറോളം സ്റ്റാളുകളാണ് പ്രദർശനത്തിനെത്തുന്നത്. വിദേശരാജ്യങ്ങളിൽ നിന്നുള്ള മെഷീൻ നിർമാതാക്കളും എക്സ്പോയിൽ അണിനിരക്കുന്നുണ്ട്.

ഇന്ത്യയിൽ ലഭ്യമായ അത്യാധുനിക യന്ത്രങ്ങൾ കാണാനും അവയുടെ പ്രവർത്തനം നേരിട്ടുകണ്ട് മനസ്സിലാക്കാനുമുള്ള അസുലഭാവസരമാണ് കേരളത്തിലെ വ്യവസായികൾക്ക് എക്പോ യിലൂടെ ലഭിക്കുന്നത്. ഇൻഡസ്ട്രി 4.0 ആശയത്തിന് കേരളത്തിൽ വമ്പൻ കുതിച്ചുചാട്ടമുണ്ടാക്കാൻ സഹായിക്കുന്നതാണ് ഈ എക്സ്പോ. കേരളത്തിലെ വ്യാവസായിക വളർച്ചയ്ക്ക് വേഗം കൂട്ടാനും പ്രോത്സാഹനം നൽകാനുമുള്ള ശ്രമങ്ങളിൽ നിർണായകമാണ് ഇൻഡസ്ട്രിയൽ എക്സ്പോ.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോയിൽ പതിനായിരത്തിലേറെ വ്യവസായ, വാണിജ്യ പ്രമുഖർ എത്തുമെന്ന് കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ പറഞ്ഞു. അറിയപ്പെടുന്ന വ്യവസായികൾ, നയരൂപീകരണ വിദഗ്ധർ, പങ്കാളിത്തത്തിനു സാധ്യതയുള്ള ബിസിനസുകാർ, പുതിയ സംരംഭകർ എന്നിവരുടെ സാന്നിധ്യം ഇതിനോടകം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇവരുടെയെല്ലാം കൂട്ടായ സഹകരണത്തിനും ചർച്ചകൾക്കും എക്സ്പോ വേദിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ എക്സ്പോ വഴിയൊരുക്കുമെന്ന് (ഐ.ഐ.ഐ.ഇ സംഘാടക സമിതി ചെയർമാൻ കെ.പി. രാമചന്ദ്രൻ നായർ പറഞ്ഞു. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ഉന്നമനത്തിലൂടെ കേരളത്തിനെ രാജ്യത്തെ വ്യവസായ സൗഹൃദസംസ്ഥാനങ്ങളുടെ നിരയിലേക്ക് ഉയർത്താനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുക എന്ന ലക്ഷ്യത്തോടെ ആണ് ഇന്ത്യ ഇൻ്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ സംഘടിപ്പിക്കുന്നത്. ഇതിനായി അതിനൂതന സാങ്കേതികവിദ്യകളുടെ വിശാലമായ പ്രദർശനമാണ് സജ്ജമാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ശീതീകരിച്ച നാലു പവലിയനുകളിലായി ഇരുന്നൂറ്റി അമ്പതിലധികം സ്റ്റാളുകളിൽ കേരളത്തിന്‌ പുറമെ തമിഴ്നാട്, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പനികളും തങ്ങളുടെ മെഷീനറികൾ പ്രദർശിപ്പുമെന്ന് കെ.എസ്.എസ്.ഐ.എ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജോസഫ് പൈകട പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതിക വൈദഗ്ധ്യം നമ്മുടെ നാട്ടിലെ സംരംഭർക്കും ലഭ്യമാക്കുകയെന്നതും എക്സ്പോ സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യങ്ങളിൽ പെടുന്നുവെന്ന് ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്പോ സി.ഇ.ഒ ശ്രീ സിജി നായർ പറഞ്ഞു.

വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, പ്രോഡക്റ്റ് പ്രെസെന്റേഷനുകൾ, എന്നിവയും ഇൻഡസ്ട്രിയൽ എസ്സ്‌പോയുടെ ഭാഗമായി നടക്കും. വിവിധതരം സെൻസറുകൾ, റോബോട്ടുകൾ, ടൂൾസ്, സോഫ്ട്‍വെയറുകൾ, ഓട്ടോമേഷൻ ടെക്നോളജി, എന്നിവയുടെ പ്രദർശനം പ്രധാന ആകർഷണമായിരിക്കും. ലോകത്ത് ആകമാനം ഇന്ന് ലഭ്യമായ ഏറ്റവും പുതിയ വ്യാവസായിക കണ്ടുപിടുത്തങ്ങൾക്കാണ് മൂന്ന് ദിവസങ്ങളിലായി കേരളം ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നത്. രാജ്യത്തിൻറെ മൊത്തം ഭാവി വാണിജ്യ, വ്യവസായ വളർച്ചയ്ക്ക് ഐ.ഐ.ഐ.ഇ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷ.

ReadAlso:

‘ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുത്’: ഇലക്ഷൻ കമ്മീഷന് കത്തയച്ച് ബിനോയ് വിശ്വം | Story Highlights : binoy-viswam-urges-election-commission-to-extend-sir-timeline-blo-aneesh-georges-death

തദ്ദേശ തെരഞ്ഞെടുപ്പ്: ഇത്തവണ 2.86 കോടി വോട്ടര്‍മാര്‍, 4745 പേരെ ഒഴിവാക്കി | voter-list-published-for-the-local-body-elections-kerala

‘എല്ലാ തീർത്ഥാടകർക്കും സുഖ ദർശനം ഉറപ്പാക്കും; പരാതികളില്ലാത്ത മണ്ഡല കാലമാണ് ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ | all-pilgrims-to-get-comfortable-at-sabarimala-says-k-jayakumar

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി ; ഹൈക്കോടതിയെ സമീപിച്ച് വൈഷ്ണ സുരേഷ് | vaishna-suresh-approaches-high-court-over-removal-of-name-from-voter-list

തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം, മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി | strict-monitoring-of-local-body-election-ai-campaigns-in-kerala

പങ്കെടുക്കുന്നവർക്ക് പൊതു, സ്വകാര്യ രംഗങ്ങളിലെ പ്രതിനിധികളുമായി സംവദിക്കാനുള്ള അവസരമുണ്ടാകും. വ്യാപാരം വർധിപ്പിക്കാനും വിപണിയിലെ സ്വാധീനം ഊട്ടിയുറപ്പിക്കാനും ദീർഘകാല കരാറുകൾ സ്ഥാപിക്കാനും പ്രതിനിധികൾക്ക് എക്സ്പോ അവസരം നൽകും. എക്സ്പോയിൽ സൗജന്യമായി പങ്കെടുക്കാം.രജിസ്‌ട്രേഷൻ നിർബന്ധമാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും www.iiie.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91 9947733339 എന്ന നമ്പറിലോ info@iiie.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാവുന്നതാണ്.

content highlights; India International Industrial Expo from December 13 to 15 at KINFRA International Exhibition Centre, Kochi: CM Pinarayi Vijayan to inaugurate

Tags: kochi kinfra international exibition centreഇന്ത്യ ഇൻ്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോ ഡിസംബർ 13 മുതൽ 15 വരെANWESHANAM NEWSAnweshanam.comindia international industrial expo

Latest News

കാണുമ്പോൾ സാധാരണ ആപ്പിൾ, പക്ഷേ വില കേട്ടാൽ ഞെട്ടും! ഇതാണ് ലോകത്തെ ഏറ്റവും സമ്പന്നമായ ആപ്പിൾ

പുത്തൂർ സുവോളജിക്കൽ പാർക്കിൽ ​പുള്ളിമാനുകൾ ചത്ത സംഭവം: ജീവനക്കാരന് സസ്പെൻഷൻ | employee-suspended-for-sharing-footage-of-spotted-deer-deaths-on-social-media

കേരള കലാമണ്ഡലത്തിലെ ലൈംഗിക അതിക്രമം; അധ്യാപകനെതിരെ മൂന്നു കേസുകൾ കൂടി ര‍ജിസ്റ്റർ ചെയ്തു | Kerala Kalamandalam Sexual assault case; Three more cases against teacher

വർക്കല ട്രെയിൻ അതിക്രമം; പെണ്‍കുട്ടിയെ ആക്രമിച്ച പ്രതിയെ കീഴ്‌പ്പെടുത്തിയത് ബീഹാര്‍ സ്വദേശി | varkala-train-attack-key-witness-narrates-the-incident

ഡൽഹി സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ, കാർ വാങ്ങിയ സഹായി പിടിയിൽ | delhi-blast-nia-arrests-suicide-bombers-aide

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies