Sports

രഞ്ജിട്രോഫി: കേരളം-ഹരിയാന മത്സരം നാളെ- Ranji Trophy Match Between Kerala and Haryana

രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം നാളെ അഞ്ചാം മത്സരത്തിനിറങ്ങും. ഹരിയാനയിലെ ചൗധരി ബന്‍സിലാല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹരിയാനയാണ് കേരളത്തിന്റെ എതിരാളികള്‍. ഇരു ടീമും നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും രണ്ട് സമനിലയും നേടിയിട്ടുണ്ട്. പോയിന്റ് നിലയില്‍ 19 പോയിന്റുമായി ഹരിയാനയാണ് ഗ്രൂപ്പില്‍ മുന്നില്‍. 15 പോയിന്റുമായി കേരളം രണ്ടാം സ്ഥാനത്താണ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. തിരുവനന്തപുരം തുമ്പയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ ഉത്തര്‍പ്രദേശിനെ ഇന്നിങ്‌സിനും 117 റണ്‍സിനുമാണ് കേരളം പരാജയപ്പെടുത്തിയത്. ഇന്നിങ്‌സ് ജയം കരസ്ഥമാക്കിയതോടെയാണ് കേരളത്തിന്റെ പോയിന്റ് നില 15ല്‍ എത്തിയത്. പഞ്ചാബിനെതിരെ 37 റണ്‍സിന്റെ അപ്രതീക്ഷിത ജയം നേടിയതോടെയാണ് ഹരിയാന 19 പോയിന്റുമായി ഗ്രൂപ്പ് തലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.