സീ പ്ലെയിൻ പദ്ധതിയിൽ സിപിഎമ്മിൽ രണ്ട് അഭിപ്രായം ഇല്ലെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. സിപിഐയുടെ മുൻ നിലപാടിലും മാറ്റമില്ലെന്ന് റിയാസ്. ജലവിമാനം ഡാമിൽ ഇറക്കുന്നതിൽ ഒരു തൊഴിലാളി സംഘടനയും എതിർപ്പ് അറിയിച്ചിട്ടില്ല. കായലിൽ ഇറക്കേണ്ട സാഹചര്യം വരുമ്പോൾ അപ്പോൾ പരിശോധിക്കും. തൊഴിലാളി സംഘടനാ നേതാക്കൾ പറഞ്ഞത് തൊഴിലാളികളുടെ വികാരമാണെന്നും അക്കാര്യം അംഗീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. എൽഡിഎഫിൻ്റെ സീ പ്ലെയിൻ ജനാധിപത്യ ജനകീയ സി പ്ലെയിനാണെന്നും, യുഡിഎഫിന്റെത് തൊഴിലാളി വിരുദ്ധ സി പ്ലെയിൻ ആണെന്നും മന്ത്രി തുറന്നടിച്ചു