കോമഡി കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് എത്തി മികച്ച നടനുള്ള ദേശീയ അവാർഡ് വരെ നേടി കഴിവ് തെളിയിച്ച നടൻ ആണ് സലീം കുമാർ. 2006 സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് സലീം കുമാർ. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരമാണ് അന്ന് സലീം കുമാറിന് ലഭിച്ചത്.
പച്ചക്കുതിര സിനിമയുടെ ലൊക്കേഷനിൽ നിൽക്കുമ്പോൾ ആയിരുന്നു അവാർഡ് പ്രഖ്യാപനം. അന്ന് ദിലീപിന് അവാർഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ടീവി കാണുന്നത്. പക്ഷെ അവാർഡ് വന്നപ്പോൾ തന്മാത്ര സിനിമയിലെ അഭിനയത്തിന് മോഹൻ ലാലിനായിരുന്നു പുരസ്കാരം. അപ്പോൾ എല്ലാവർക്കും ഞെട്ടലും വിഷമവും ഉണ്ടായി. എന്നാൽ പെട്ടന്ന് തന്നെ അച്ഛൻ ഉറങ്ങാത്ത വീട് സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടൻ ആയി തന്റെ പേര് പറഞ്ഞു. അപ്പോൾ എല്ലാവർക്കും വലിയ സന്തോഷമായെന്നു എല്ലാവരും കൂട്ടമായി കയ്യടിച്ചെന്നും സലീം കുമാർ പറയുന്നു. മലയാള മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് പരിപാടിയിലായിരുന്നു പ്രതികരണം.