ദീര്‍ഘകാലങ്ങളോളം പുകവലിശീലമുണ്ടായിരുന്ന ഒരാള്‍ പെട്ടെന്ന് അത് നിര്ത്തിയെന്നു കരുതുക, അടുത്ത ഒരു മണിക്കൂര്‍ മുതല്‍ തന്നെ ശരീരം മെച്ചപ്പെട്ടുതുടങ്ങും. പക്ഷേ പുകവലി തീര്‍ത്ത ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് ആന്തരികാവയവങ്ങള്‍ മോചിതരാവണമെങ്കില്‍ ദീര്‍ഘകാലം തന്നെ വേണ്ടിവന്നേക്കും. ചെറിയരീതിയില്‍ പുകവലിശീലം വര്‍ഷങ്ങളോളം കൊണ്ടുനടന്ന ഒരാള്‍ പതിയെ പുകവലി നിര്‍ത്തുകയാണെങ്കില്‍ അടുത്ത അഞ്ചു മുതല്‍ പത്തുവര്‍ഷം വരെയെടുത്തേ അതുണ്ടാക്കിയ പ്രശ്‌നങ്ങളില്‍ നിന്ന് ഹൃദയത്തിന് സുഖംപ്രാപിക്കാനാവൂ. കടുത്ത പുകവലിശീലമുള്ളവരാണെങ്കില്‍ 25 വര്‍ഷമെങ്കിലുമെടുത്തേ ഹൃദയം സുഖപ്പെടുകയുള്ളൂ.
പുകവലി ഉപേക്ഷിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നും കൂടാതെ വിവിധ തരത്തിലുള്ള ക്യാന്‍സറുകള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. പുകവലി ഉപേക്ഷിക്കുമ്പോള്‍ നെഞ്ചില്‍ ഒരു കനം തോന്നും . ഇരുപത് മിനിട്ടിന് ശേഷം നിങ്ങളുടെ രക്തസമ്മര്‍ദ്ദവും പള്‍സും സാധാരണ നിലയിലേക്ക് മടങ്ങാന്‍ തുടങ്ങുകയും നിങ്ങളുടെ ശരീരം സാധാരണ താപനിലയിലേക്ക് എത്തുകയും ചെയ്യും.
ഒരു പക്ഷെ ഈ സമയത്ത് നിങ്ങള്‍ ഒരിക്കല്‍ കൂടി പുക വലിക്കുവാന്‍ ആഗ്രഹിച്ചു തുടങ്ങും. നിങ്ങളുടെ ശരീരത്തിലെ നിക്കോട്ടിന്റെ അളവ് കുറയുന്നത് നിങ്ങളെ ശരീരത്തില്‍ കൂടുതല്‍ നിക്കോട്ടിന്‍ ലഭിക്കുവാനായി ആഗ്രഹം ജനിപ്പിക്കുന്നു. ഒരു ലാസ്റ്റ് പഫ്ഫ് കൂടി എടുക്കുവാന്‍ നിങ്ങളെ മനസ്സ് സമ്മര്‍ദ്ദം ചെലുത്തികൊണ്ടിരിക്കും, ഇത് വീണ്ടും പുകവലിക്കേണ്ടതിന്റെ അവസ്ഥ നമ്മളില്‍ ഉണ്ടാക്കിയേക്കാം. ച്യൂയിംഗ് ഗം, വെള്ളം കുടിക്കല്‍, നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മറ്റ് എന്തെങ്കിലും കാര്യങ്ങളില്‍ മുഴുകിയും ഈ ആസക്തിയില്‍ നിന്ന് എളുപ്പത്തില്‍ ശ്രദ്ധ തിരിക്കാവുന്നതാണ്.