വയറിൽ അടിഞ്ഞുകൂടിയ കൊഴുപ്പുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് നമ്മളിൽ പലരും. ബെല്ലി ഫാറ്റ് മാത്രം കുറയ്ക്കാനായി നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല മൊത്തത്തിലുള്ള ജീവിതശൈലിയും ഭക്ഷണക്രമത്തിലുള്ള മാറ്റവുമാണ് വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗം. ഇതിനായി നമുക്ക് സ്വയം ചെയ്യാൻ കഴിയുന്ന കുറച്ചു ടിപ്പുകൾ ഉണ്ട്.
1.നാരുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, ഓട്സ് എന്നിവ കഴിക്കാം. ഇതിലെ നാരുകൾ ജലാംശം പിടിച്ചുനിർത്തുകയും ദഹനം മന്ദഗതിയിൽ ആക്കുകയും ചെയ്യുന്നു.
2.എണ്ണയിൽ വറുത്തതും പൊരിച്ചതുമൊക്കെയായ ഭക്ഷണം ഒഴിവാക്കുക.
3.മദ്യപാന ശീലം ഉണ്ടെങ്കിൽ ഒഴിവാക്കുക.
4.ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. മത്സ്യം, മാംസം, മുട്ട, പാൽ ഉത്പന്നങ്ങൾ എന്നിവ കഴിക്കുക. അമിതമാകാതിരിക്കാൻ ശ്രദ്ധിക്കണം.
5.മാനസിക സമ്മർദം നിയന്ത്രിക്കുക. സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോൾ വയറിലെ കൊഴുപ്പ് വർദ്ധിപ്പിക്കും. യോഗയോ ധ്യാനമോ പരിശീലിക്കുന്നത് ഫലപ്രദമാണ്.
6.അമിതമായി പഞ്ചസാര അടങ്ങിയ ഭക്ഷണം ഒഴിവാക്കുക.
7.വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഒരു വ്യായാമമാണ് എയറോബിക്. എയ്റോബിക് വ്യായാമം ശരീരഭാരം കുറയ്ക്കാനുള്ള ഫലപ്രദമായ മാർഗമാണ്.
8.നന്നായി ഉറങ്ങുക. മതിയായ ഉറക്കം ലഭിക്കാത്തത് പല ആരോഗ്യപ്രശ്നങൾക്കും കാരണമാകും
9.ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഓമെഗാ 3 ധാരാളം അടങ്ങിയ മത്സ്യം കഴിക്കുക. സാൽമൺ, മത്തി, അയല എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
10.ഗ്രീൻ ടീ കുടിക്കുന്നത് ശീലമാക്കുക.