തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് ചെറുപയർ ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച്,കുതിർത്താനായി എടുക്കുക. ഒന്നുകിൽ തലേദിവസം രാത്രിയോ അല്ലെങ്കിൽ കുറഞ്ഞത് മൂന്നു മുതൽ നാല് മണിക്കൂറോ ചെറുപയർ വെള്ളത്തിൽ നല്ലതുപോലെ കുതിർത്തി എടുക്കേണ്ടതുണ്ട്. നന്നായി കുതിർന്ന ശേഷം ചെറുപയറിലെ വെള്ളമെല്ലാം ഊറ്റി കളയുക.ശേഷം മിക്സിയുടെ ജാറിലേക്ക് അരിച്ചു വെച്ച ചെറുപയർ, രണ്ട് പച്ചമുളക്, അല്പം ഉപ്പ്, ഒരു പിഞ്ച് ജീരകം വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. അത്യാവശ്യം കട്ടിയുള്ള ഒരു മാവാണ് ഈ ഒരു പലഹാരം തയ്യാറാക്കാനായി ആവശ്യമായി വരുന്നത്. ശേഷം അരച്ചു വച്ച മാവിലേക്ക് ചെറിയ ഉള്ളി കഷ്ണങ്ങളായി അരിഞ്ഞതും, കുറച്ച് കറിവേപ്പിലയും, ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക.ഗ്യാസ് ഓൺ ചെയ്ത് ചട്ടി നന്നായി ചൂടാകുമ്പോൾ അല്പം എണ്ണ തടവി കൊടുക്കാവുന്നതാണ്. ശേഷം ബാറ്റർ ചട്ടിയുടെ ഓരോ കുഴികളിലും ഒഴിച്ച് കൊടുക്കുക. തീ കുറച്ചുവെച്ച് വേണം ഈയൊരു പനിയാരം തയ്യാറാക്കി എടുക്കാൻ. ഒരു ഭാഗം നല്ലതു പോലെ ആയ ശേഷം മറിച്ചിട്ട് അതിനു മുകളിൽ ഒരു ഓയിൽ ബ്രഷ് ഉപയോഗിച്ച് തടവി കൊടുക്കാവുന്നതാണ്. ഇത്തരത്തിൽ ആവശ്യമുള്ള അത്രയും പരിയാരം ഉണ്ടാക്കി എടുക്കാം.ചൂടുള്ള സാമ്പാർ ചട്നി എന്നിവയോടൊപ്പം എല്ലാം ഈ ഒരു ഹെൽത്തി ഫുഡ് സെർവ് ചെയ്യാവുന്നതാണ്.