മധുരം ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ അമിതമായി മധുരം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പെട്ടെന്ന് ശരീരഭാരം കൂടാൻ അമിതമായി മധുരം കഴിക്കുന്നത് കാരണമാകും. ശരീരത്തിലെ അവയവങ്ങൾക്കു മാത്രമല്ല, ചർമത്തിനും മധുരം ദോഷം ചെയ്യും. അമിതമായി മധുരം കഴിച്ചാൽ ചർമത്തിൽ പാടുകളും മുഖക്കുരുവും ഉണ്ടാകും. പഞ്ചസാരയുടെ അമിത ഉപയോഗം രോഗപ്രതിരോധശേഷിയെ ബാധിക്കും. മധുരം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പ്രതിരോധശേഷി നശിപ്പിക്കുന്ന എൻഡോർഫിൻറെ അളവ് കൂടും. പ്രതിരോധശേഷി ദുർബലമാകാൻ കാരണമാകും. മധുരത്തിന്റെ അളവ് കൂടിയാൽ എൻഡോർഫിൻറെ അളവ് കൂടും. ഇത് പ്രതിരോധശേഷിയെ കുറയ്ക്കും. പഞ്ചസാര അമിതമായാൽ ആൽബുമിൻ, ലിപോപ്രോട്ടീൻസ് എന്നീ പ്രോട്ടീനുകളെ ബാധിയ്ക്കും. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. രീരത്തിനാവശ്യമായ അളവിൽ കൂടുതൽ പഞ്ചസാര എത്തുന്നതിലൂടെ ക്ഷീണം, തളർച്ച എന്നിവ അനുഭവപ്പെടാനുള്ള സാധ്യതയുമുണ്ട്. അമിതമായ പഞ്ചസാരയുടെ ഉപയോഗം കുടലിലെ നല്ലതും അല്ലാത്തതുമായ ബാക്ടീരിയകളുടെ പ്രവർത്തനങ്ങളിൽ വ്യതിയാനം സൃഷ്ടിച്ചേക്കാം. ഇത് വയറു വീർക്കൽ, അസ്വസ്ഥത, ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയിലേയ്ക്കു നയിക്കും. മധുരം ചെറിയ അളവിൽ ശരീരത്തിലെത്തുന്നതിൽ പ്രശ്നമില്ല. എന്നാൽ അമിതമായാൽ അമൃതും വിഷമാണല്ലോ! അമിതമായ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കാൻ, വിപണയിൽ ലഭ്യമായ ഭക്ഷ്യ വസ്തുക്കൾ വാങ്ങുമ്പോൾ അവയിൽ രേഖപ്പെടുത്തിയിരിക്കുന്ന ചേരുവകൾ ശ്രദ്ധിക്കുക. ബ്രൗൺ ഷുഗർ, തേൻ, കോൺ സിറപ്പ് എന്നിങ്ങനെയുള്ള ചേരുവകൾ പഞ്ചാസാരയുടെ സാന്നിധ്യമാണ് കാണിക്കുന്നത്. അത് ശ്രദ്ധിച്ച് മാത്രം വാങ്ങുക. പഴങ്ങളും മറ്റും ജ്യൂസ് തയ്യാറാക്കി കുടിക്കുന്ന ശീലങ്ങൾ ഒഴിവാക്കുക.