ചേരുവകൾ
പച്ചരി – 2 cups
വേവിച്ച ചോറ് – 1 cup
ഉഴുന്ന് – ¼ cup
ഉലുവ – 1 tbsp
ഉപ്പ് – to taste
വെളിച്ചെണ്ണ / നെയ്യ് – ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു ബൗളിലേക്ക് പച്ചരി, പുഴുക്കലരി, ഉലുവ എന്നിവ എടുത്ത് കഴുകി വൃത്തിയാക്കി ആറ് മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെയ്ക്കുക അതുപോലെ മറ്റൊരു ബൗളിൽ ഉഴുന്ന് എടുത്ത് നല്ലപോലെ കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കണം. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്ത ഉഴുന്ന്, ചോറ്, വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കണം. അതുപോലെ കുതിർത്ത അരിയും ചോറും അരച്ചെടുക്കുക. ഇത് രണ്ടും ഒരു ബൗളിലേക്കാകുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുയത് കൊടുക്കുക.