ചൂടും പൊടിയും കാരണം പലർക്കും നല്ല ശരീരദുർഗന്ധമാണ് ഉണ്ടാവുക. ഇത് പലപ്പോഴും പൊതുഇടങ്ങളിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു.
ശരീരം അമിതമായി ചൂടാകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനാണ് ചർമത്തിലെ വിയർപ്പുഗ്രന്ഥികൾ(അപ്പോക്രിൻ, എക്രിൻ ഗ്രന്ഥികൾ) കൂടുതൽ വിയർപ്പ് ഉത്പാദിപ്പിക്കുന്നത്. ഈ വിയർപ്പ് ബാഷ്പീകരിക്കാനായി കൂടുതൽ താപം ഉപയോഗിക്കപ്പെടുമ്പോൾ ശരീരം തണുക്കുന്നു. അതുകൊണ്ട് ഈ വിയർപ്പൊരു ശല്ല്യക്കാരനല്ല എന്ന് മനസ്സിലാക്കുക. സത്യത്തിൽ വിയർപ്പിന് ഒരു ഗന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം. ജലവും ലവണങ്ങളുമടങ്ങിയ വിയർപ്പ് ചർമോപരിതലത്തിൽ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ദുർഗന്ധമുണ്ടാകുന്നത്.നൈലോൺ, പോളിസ്റ്റർ എന്നിവയുപയോഗിച്ച് നിർമ്മിച്ച വസ്ത്രങ്ങൾ ഒഴിവാക്കു, കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക. ഗുണമേന്മയുള്ള കോട്ടൺ തുണികൾ ഉപയോഗിച്ച് നിർമ്മിച്ച അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. ഇത് ശരീരത്തിലെ വിയർപ്പിനെ വലിച്ചെടുത്ത് ബാഷ്പീകരണം എളുപ്പത്തിലാക്കുന്നു. ശരീരത്തിൽ വെള്ളം കുടൂതലുണ്ടെങ്കിൽ ശരീര താപനില കുറയ്ക്കാൻ സഹായിക്കും. അതുവഴി വിയർപ്പിന്റെ അളവും നിയന്ത്രിക്കാം.വെളുത്തുള്ളി,സവാള എന്നിവ കഴിവതും ഒഴിവാക്കുക. മാംസാഹാരങ്ങൾ കുറയ്ക്കുക.സോഡ,കാപ്പി,ചായ എന്നിവ അധികം ഉപയോഗിക്കുന്നവരിലും ദുർഗന്ധം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.വറുത്തതും,പൊരിച്ചതും കൊഴുപ്പ് ഏറിയതുമായ ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കുക.വേനൽകാലത്ത് ഫ്രഷ്‌നെസ് തോന്നിക്കാൻ ഐസ് വാട്ടർ സ്‌പ്രേ ഉപയോഗിക്കാം.