Kerala

വയനാടും ചേലക്കരയിലും പോളിങ് ശതമാനം 13 കടന്നു | Improved polling in Wayanad and Chelakkara; 13 percent passed in two hours

വയനാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാടും ചേലക്കരയിലും ഭേദപ്പെട്ട പോളിങ്. ആദ്യ രണ്ടുമണിക്കൂറിൽ രണ്ടിടത്തും പോളിങ് ശതമാനം 13 കടന്നു. ചേലക്കര എൽഡിഎഫ് സ്ഥാനാർഥി യു‌.ആർ പ്രദീപ് കൊണ്ടയൂർ ഗുരുകുലം സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. പ്രിയങ്ക ഗാന്ധി വയനാട്ടിലെ വിവിധ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കുകയാണ്. പ്രത്യേക വോട്ടുവണ്ടിയിലാണ് ചൂരൽമല ദുരന്തബാധിത പ്രദേശത്തുള്ളവരെ പോളിങ്ങിനെത്തിച്ചത്. മുട്ടിൽ – മാണ്ടാട് – തൃക്കൈപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരെയാണ് ബസ്സിൽ എത്തിച്ചത്.