Food

ഈ ചോറ് കഴിക്കാൻ വേറെ കറികളൊന്നും വേണ്ട; രുചികരമായ ചമ്മന്തി ചോറ് തയ്യാറാക്കാം | Chammanthi rice

ചോറിന് കറിയില്ലാതെ കഴിക്കാൻ കഴിയില്ല അല്ലെ, ഇതൊന്ന് ട്രൈ ചെയ്തുനോക്കൂ. ചോറിന് കറികൾ ഒന്നുമില്ലാതിരിക്കുന്ന സമയത്ത് കിടിലൻ സ്വാദിൽ തയ്യാറാക്കാം ചമ്മന്തിച്ചോറ്.

ആവശ്യമായ ചേരുവകൾ

  • ചോറ് 3 കപ്പ്
  • തേങ്ങ 1/2 കപ്പ്
  • വറ്റൽ മുളക് 2
  • മുളക് പൊടി 1 ടേബിൾസ്പൂൺ
  • കറിവേപ്പില
  • കുഞ്ഞുള്ളി 10
  • വാളൻ പുളി വളരെ കുറച്ച്
  • ഇഞ്ചി ചെറിയ 2 കഷ്ണം
  • ഇതെല്ലാം വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ചെടുക്കുക.
  • കടുക് 1/2 ടേബിൾസ്പൂൺ
  • വറ്റൽ മുളക് 3
  • കറിവേപ്പില
  • വെളുച്ചെണ്ണ 3 ടേബിൾസ്പൂൺ
  • ഉപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാൻ വച്ച് ചൂടായിവരുമ്പോൾ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടുമ്പോൾ കറിവേപ്പിലയും വറ്റൽ മുളകും ചേർക്കുക. അടിച്ചു വച്ചിരിക്കുന്ന ചമ്മന്തി ചേർത്ത് ഇളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചു വച്ച ചോറ് ചേർത്ത് നന്നായി മിക്സ്‌ ചെയ്തെടുക്കുക. അടിപൊളി ചമ്മന്തി ചോറ് റെഡി.