നാലുമണി ചായക്ക് വളരെ രുചികരമായി എളുപ്പത്തിലൊരു കട്ലറ്റ് തയ്യാറാക്കിയാലോ? സ്വാദിഷ്ടമായ അവൽ കട്ലറ്റ് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഉരുളകിഴങ്ങ് – 1
- ഉള്ളി – 1/2 കപ്പ്
- അവൽ – 1 കപ്പ്
- വെള്ളം – 1/2 കപ്പ്
- പച്ചമുളക് – 2
- വെളുത്തുള്ളി
- ഇഞ്ചി പേസ്റ്റ് – 1/2 ടേബിൾസ്പൂൺ
- ജീരകം – 1/4 ടേബിൾസ്പൂൺ
- മുളക് പൊടി – 1/2 ടേബിൾസ്പൂൺ
- മല്ലിപ്പൊടി – 1/2 ടേബിൾസ്പൂൺ
- കുരുമുളക് പൊടി – 1/4 ടേബിൾസ്പൂൺ
- മല്ലിയില
- ഓയിൽ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് അവൽ എടുത്ത് അതിലേക്ക് 1/2 കപ്പ് വെള്ളം ഒഴിച്ച് കുതിരാൻ വയ്ക്കുക. ശേഷം വേവിച്ചുടച്ച ഉരുളകിഴങ്ങും ബാക്കി ചേരുവകളും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഉരുളകളാക്കി കട്ലറ്റ് ഷേപ്പിലക്കുക. പാൻ ചൂടാക്കി അല്പം ഓയിൽ ഒഴിച്ച് മൊരിച്ചടുക്കുക. ദീപ് ഫ്രൈ ചെയ്യണ്ട. അടച്ചു വെച്ച് രണ്ടു സൈഡും നല്ലതുപോലെ മൊരിയുന്നതു വരെ കുക്ക് ചെയ്യുക. സ്വാദിഷ്ടമായ കട്ലറ്റ് തയ്യാർ.