കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് പൊട്ടറ്റോ ചിപ്സ്. ഇത് പലപ്പോഴും നമ്മൾ പുറത്തുനിന്നാണ് വാങ്ങിക്കാറുള്ളത് അല്ലെ, എങ്കിൽ ഇനി ഇത് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- ഉരുളക്കിഴങ്ങ്
- ഉപ്പ്
- മുളക് പൊടി
- ഓയിൽ ഫ്രൈ ചെയ്യാൻ
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വെള്ളത്തിൽ ഇട്ട് വെക്കുക. ശേഷം സ്ലൈസർ ഉപയോഗിച്ച് നേരിയ സ്ലൈസ് ആക്കുക. നനവ് ഉണ്ടെങ്കിൽ കിച്ചൻ ടവൽ വെച്ച് ഒപ്പി എടുത്ത ശേഷം ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരുക. ചൂടോടെ തന്നെ ഉപ്പ്, മുളക്പൊടി എന്നിവ ചേർത്ത് മിക്സ് ആക്കി എടുക്കാം.