ആഹാരത്തിന് ശേഷം അല്പം മധുരം പകരാൻ പൈനാപ്പിൾ കോക്കനട്ട് മിൽക്ക് പുഡ്ഡിംഗ് ആയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
ആദ്യ ലെയർ
- വെർമിസെല്ലി -150 ഗ്രാം
- പഞ്ചസാര -3 ടേബിൾസ്പൂൺ
- വെണ്ണ -3 ടേബിൾസ്പൂൺ
രണ്ടാമത്തെ ലെയർ
- പൈനാപ്പിൾ -1 മീഡിയം വലുപ്പം
- പഞ്ചസാര -3 ടേബിൾസ്പൂൺ
മൂന്നാം ലെയർ
- പാൽ -2 കപ്പ്
- തേങ്ങാപ്പാൽ -2 കപ്പ്
- കണ്ടനസ്ഡ് മിൽക്ക് -1 ടിൻ
- പഞ്ചസാര -3 ടേബിൾ സ്പൂൺ
- ചിനാഗ്രാസ്- 15 ഗ്രാം
- വെള്ളം -1 കപ്പ്
തയ്യാറാക്കുന്ന വിധം
പാനിൽ ബട്ടർ ഇട്ട് ചൂടാക്കി സേമിയ, ഷുഗർ, തേങ്ങ ഇട്ട് യോജിപ്പിച്ച് എടുക്കാം. ഇത് പുഡഡിഗ് ട്റേയിലേക് ഇട്ട് നിരത്തി കൊടുക്കാം. ഇതാണ് ആദ്യത്തെ ലേയർ. പൈനാപ്പിൾ 3 ടേബിൾ സ്പൂൺ ഷുഗർ ഇട്ട് വേവിക്കുക. ഇത് സേമിയ ലേയറിന് മുകളിൽ ഇട്ട് കൊടുക്കാം. 15 ഗ്രാം ചൈനാഗ്റാസ് വെള്ളം 10 മിനുറ്റ് കുതിർതത് ചൂടാക്കി അലിയിച് എടുക്കാം.
പാൽ, ഷുഗർ, കണ്ഡൻസ്ഡ് മിൽക്ക് ഇവ ചേർത്ത് തിളപ്പികുക. ഇതിൽ ചൈനാ ഗ്രാസ് കൂടി ചേർത്ത് 1മിനുറ്റ് കൂടി ചൂടാക്കാം. തീ ഓഫ് ചെയ്ത് തേങ്ങ പാൽ കൂടി ചേർത്ത് ഒന്ന് കൂടി ഇളക്കി കൊടുക്കാം. ഇത് പുഡഡിഗ് ട്റേയിലേക് ഒഴിച്ച് കൊടുക്കാം. ചൂട് മാറിയതിന് ശേഷം ഫ്രിഡ്ജിൽ 4-6 മണിക്കൂർ തണുക്കാൻ വയ്ക്കാം. സെറ്റായി കഴിഞ്ഞാൽ കഴിക്കാം.