Food

ഒരുഗ്രൻ കേക്ക് തയ്യാറാക്കിയാലോ? കാരറ്റ് ഈന്തപഴം കേക്ക് | Carrot Dates Cake

രുചികരമായി ഒരു കേക്ക് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കാരറ്റ് ഈന്തപഴം കേക്ക് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • മൈദാ -1.5 കപ്പ്
  • കാരറ്റ് ഗ്രേറ്റ് ചെയ്തത് -1 കപ്പ്
  • ഡേറ്റ്‌സ് ചോപ് ചെയ്തത്-3/4 കപ്പ്
  • വെജിറ്റബിൾ ഓയിൽ -3/4 കപ്പ്
  • പഞ്ചസാര പൊടിച്ചത് -3/4 കപ്പ്
  • കാരമൽ സിറപ്പ് -1/4 കപ്പ്
  • ബേക്കിംഗ് സോഡാ -1/2 ടേബിൾസ്പൂൺ
  • ബേക്കിംഗ് പൗഡർ -1.5 ടേബിൾസ്പൂൺ
  • മുട്ട -3
  • വാനില എസ്സെൻസ്-3/4 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

മൈദയും ,ബേക്കിംഗ് സോഡയും, ബേക്കിംഗ് പൗഡറും ഒരുമിച്ചാക്കി മൂന്ന് പ്രാവശ്യം അരിച്ചെടുക്കുക. മിക്സിയുടെ ജാറിലേക്ക് എണ്ണയും പഞ്ചസാരയും ചേർത്ത് ലോ സ്പീഡ്ൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് മുട്ട കൂടി ചേർത്ത് അടിക്കുക. ഡേറ്റ്‌സ് ചോപ് ചെയ്‌തത് കുറച്ചു കുറച്ചായി ചേർത്ത് അടിച്ചെടുക്കുക. അത് പോലെ തന്നെ കാരറ്റും ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് കാരമൽ സിറപ്പും വാനില എസ്സെൻസും ചേർക്കുക. ഈ മിക്സിലേക്ക് മൈദാ കൂട്ട് കുറച്ചു കുറച്ചായി ചേർത്ത് മെല്ലെ മിക്സ് ചെയ്തെടുക്കുക. ആവശ്യമെങ്കിൽ കുറച്ചു പാലും ചേർക്കുക. ഇത് പ്രീഹീറ്റ് ചെയ്ത ഓവൻ-ൽ വച്ച് 180 ഡിഗ്രിയിൽ 30 മിനിറ്റ് ബേക്ക് ചെയ്യുക. കാരറ്റ് ഡേറ്റ്‌സ് കേക്ക് റെഡി.