നല്ല രുചിയും, മണവും മധുരവുമുള്ള ഒരു കിടിലൻ ഐസ് ക്രീം റെസിപ്പി നോക്കിയാലോ? വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന മംഗോ ഐസ് ക്രീം റെസിപ്പി.
ആവശ്യമായ ചേരുവകൾ
- നല്ല മധുരമുള്ള മാങ്ങ സ്കിൻ കളഞ്ഞ് മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്ത് മിക്സിയിൽ പ്യൂരി ആക്കി എടുത്തത് 300 ഗ്രാം
- വിപ്പിംഗ് കിം / ഫ്രഷ് ക്രിം 200 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു ഉണങ്ങിയ ബൗളിലേക്ക് വിപ്പിംഗ് ക്രിം ഇട്ട് ഒരു ബീറ്റർ ഉപയോഗിച്ച് സ്പീഡ് കുറച്ച് ബീറ്റ് ചെയ്യുക. ക്രീം ഒന്ന് തിക്കായി തുടങ്ങുമ്പോൾ പഞ്ചസാര ചേർത്ത് പ്യൂരി ആക്കി വച്ചേക്കുന്ന മാങ്ങ ഈ ക്രിംമിലേക്കിട്ട് പതിയെ നന്നായി ബീറ്റർ വച്ച് മിക്സ് ചെയ്യുക. ശേഷം ഒരു ബോക്സിൽ അടച്ച് 10-12 മണിക്കൂർ ഫ്രീസറിൽ സെറ്റ് ആകാൻ വയ്ക്കുക. ശേഷം ഉപയോഗിക്കാം.