പുറമേ കറുമുറ ആണെങ്കിലും അകത്ത് തണുത്ത അലിഞ്ഞു പോകാറായ ഐസ്ക്രീം ആണ് പൊരിച്ച ഐസ് ക്രീം. വ്യത്യസ്തമായ ഈ പലഹാരം കുറഞ്ഞ ചേരുവകൾ കൊണ്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ഐസ്ക്രീം ആവശ്യത്തിന്
- റൊട്ടിപ്പൊടി – 1/2 കപ്പ്
- മുട്ട – 1 എണ്ണം
- എസൻസ് – 2 തുള്ളി
തയ്യാറാക്കുന്ന വിധം
ഐസ്ക്രീം സ്കൂപ് ചെയ്ത് എടുത്ത ശേഷം, ഒരു മുട്ടയിൽ എസൻസും ചേർത്ത് അടിച്ചെടുത്തതിൽ ഓരോ സ്കോപ്പും മുക്കി റൊട്ടി പൊടിയിൽ പൊതിഞ്ഞുയെടുത്ത് ഒരു മണിക്കൂർ ഫ്രീസറിൽ സൂക്ഷിക്കുക. കട്ടയായ ഐസ്ക്രീം ബോൾസ് പൊരിക്കുന്നതിനു മുൻപായി ഒന്നുകൂടി മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞ് എടുത്തു തിളച്ച എണ്ണയിലേക്ക് ചേർത്ത് പൊരിച്ചെടുക്കുക.