കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയങ്കരമായ ഐസ്ക്രീം ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. വളരെ കുറച്ച് ചേരുവകളുമായി സ്വാദിഷ്ഠമായ വാനിലാ ഐസ്ക്രീം തയാറാക്കാം.
ചേരുവകൾ:
ഫ്രഷ് ക്രീം- 1 കപ്പ്
കണ്ടൻസ്ഡ് മിൽക് – 1/2 കപ്പ്
വാനിലാ എസൻസ് – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
∙ഒരു കപ്പ് അളന്നെടുത്ത ഫ്രഷ് ക്രീം ഒരു ബൗളിലേക്കൊഴിച്ച് ബീറ്റ് ചെയ്യുക. ക്രീം കട്ടിയാകുന്നത് വരെ ബീറ്റ് ചെയ്യണം.
∙ ഫ്രഷ് ക്രീമിലേക്ക് ഒരു ടീസ്പൂൺ വാനിലാ എസൻസ് ചേർത്ത് ബീറ്റിങ് തുടരുക
∙ അര കപ്പ് കണ്ടൻസ്ഡ് മിൽക് കൂടി ചേർത്ത് അഞ്ച് മിനിറ്റ് കൂടി ബീറ്റ് ചെയ്യുക
∙ ഇനി ഈ ഐസ് ക്രീം മിക്സ് ഒരു കണ്ടെയ്നറിലേക്ക് മാറ്റി 12 മണിക്കൂർ എങ്കിലും ഫ്രീസ് ചെയ്യുക.
∙ നന്നായി ഫ്രീസായ ഐസ് ക്രീം സെർവറിലേക്ക് മാറ്റാം. ചെറീസോ സ്ട്രോബറിയോ ഡ്രൈ ഫ്രൂട്ട് സോ ചേർത്താൽ ഐസ്ക്രീമിന് രുചിയേറും.
. കടകളിൽ ലഭിക്കുന്ന ഐസ്ക്രീമിന്റെ അതേ രുചിയിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ ഈ ഐസ് ക്രീം ഉണ്ടാക്കാം.
content highlight: vanilla-ice-cream