ആത്മകഥ വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ് ഇ.പി ജയരാജന്. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഇ.പി ജയരാജന് പറയുന്നു. 24 ന്യൂസ് നേരത്തെ തന്നെ എനിക്കെതിരെ വാര്‍ത്ത കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന് മുമ്പ് നല്കിയ വാര്‍ത്തയ്ക്കെതിരെ ഞാന്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഞാന്‍ എഴുതാത്ത കാര്യം എന്റെ പേരില്‍ എഴുതിയെന്ന് പറഞ്ഞ് വാര്‍ത്ത കൊടുക്കുകയാണ്. നിയമനടപടി സ്വീകരിക്കും. മറ്റ് കാര്യങ്ങള്‍ ആലോചിക്കും’, ഇ പി ജയരാജന് പറഞ്ഞു. ഇപ്പോൾ ഇങ്ങനെയൊരു വിവാദം വരുന്നത് എന്തുകൊണ്ടായിരിക്കും എന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മാങ്ങയുള്ള മാവിലല്ലേ എറിയൂ എന്നായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം.