Entertainment

ജസ്റ്റ് കിഡ്ഡിങ്ങ് അല്ല കേട്ടോ; ആദ്യ കാർ സ്വന്തമാക്കി ‘പ്രേമലു’ താരം ശ്യാം മോഹൻ

പ്രേമലു റിലീസ് ആയതിനുശേഷം നടൻ ശ്യാം മോഹനെ അറിയാത്തവർ ചുരുക്കമാണ്. ശ്യാം ചെയ്ത ആദി എന്ന കഥാപാത്രത്തിന് പ്രേക്ഷകരുടെ മനസിൽ അത്രയും ഇംപ്കാടുണ്ട്. ഇപ്പോഴിതാ ഇരട്ടി സന്തോഷത്തിലാണ് ശ്യാം മോഹൻ. ഫോക്‌സ്‌വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗൂൺ സ്വന്തമാക്കിയിരിക്കുകയാണ്. ടൈഗൂണ്‍ 1.5 ലീറ്റർ ജിടി ഡിഎസ്‍ജിയാണ് ശ്യാമിന്റെ ആദ്യ കാർ. ഇഷ്ട വാഹനത്തിനൊപ്പം ആദ്യ കാർ എന്ന ആ സ്വപ്നവുമാണ് ശ്യാം സാക്ഷാത്കരിച്ചിരിക്കുന്നത്. ഇനി ഊബർ യാത്ര വേണ്ട, പ്രപഞ്ചത്തിനും സിനിമയ്ക്കും നന്ദി എന്നൊരു കുറിപ്പും പുതിയ വാഹനത്തിന്റെ ചിത്രത്തിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്. കറുപ്പ് നിറത്തിലുള്ള ഫോക്‌സ്‌വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗൂൺ ആണ് വാങ്ങിയിരിക്കുന്നത്. പങ്കുവച്ച ചിത്രത്തിന് താഴെ നിരവധിപേർ‌ ആശംസകളും നേർന്നിട്ടുണ്ട്. ശ്യാം മോഹന്റെ ഇനിയുള്ള യാത്ര ഫോക്‌സ്‌വാഗണിന്റെ മിഡ് സൈസ് എസ് യു വി ടൈഗണിൽ.

പൂർണമായും കറുപ്പ് നിറത്തിലുള്ള, 1.5 ലീറ്റർ ജിടി മോഡലാണിത്. ഡിഎസ്‍ജി ഗിയർബോക്സാണ് ശാമിന്റെ വാഹനത്തിൽ ഉപയോഗിക്കുന്നത്. നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. 150 പിഎസ് പവറും 250 എന്‍എം ടോര്‍ക്കുമുണ്ട് ഈ എൻജിന്. 18.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Tags: first car