പുതിയ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തതിന്റെ ഭാഗമായി കൊണ്ടുവന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് വന്‍സ്വീകാര്യയതാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഡീസലോ വൈദ്യുതിയോ ഇല്ലാതെ ഓടുന്ന ട്രെയിനുകള്‍ അവതരിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വെ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളം ഉപയോഗപ്പെടുത്തി ഓടാന്‍ കഴിയുന്ന ഹൈഡ്രജന്‍ ട്രെയിനുകളാണ് റെയില്‍വെ ട്രാക്കിലിറക്കാന്‍ പദ്ധതിയിടുന്നത്.
രാജ്യത്ത് ആദ്യമായാണ് ജലം ഉപയോഗപ്പെടുത്തി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. നൂതന ഹൈഡ്രജന്‍ ഇന്ധന സാങ്കേതികവിദ്യയിലൂടെയാണ് ഇത് കൈവരിക്കുക. ഈ ട്രെയിനിന് മണിക്കൂറില്‍ ഏകദേശം 40,000 ലിറ്റര്‍ വെള്ളം വേണ്ടിവരും, ഇതിനായി പ്രത്യേക ജലസംഭരണികളും റെയില്‍വെ നിര്‍മ്മിക്കും. ഹൈഡ്രജന്‍ ട്രെയിനിന്റെ പൈലറ്റ് പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.