ഇ.പി. ജയരാജൻ പറയുന്നതേ വിശ്വസിക്കാന്‍ കഴിയൂ എന്ന് മന്ത്രി വി.എന്‍. ഈ പ്രശ്നം ജനിക്കാത്ത കുഞ്ഞിന്റെ ജാതകം വായിക്കാന്‍ ശ്രമിക്കുന്നത് പോലെ. ഡിസിയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ അവകാശവാദവുമായി വന്നിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം വാര്‍ത്ത വന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും വാസവന് പറഞ്ഞു. ഇക്കാര്യത്തില്‍ ഇപിയും ഡിസിയും നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. രാഷ്ട്രീയമായ ദുരുദ്ദേശ്യത്തോടെയുള്ള വാര്‍ത്തയാണിതെന്നും വാസവന് കൂട്ടിച്ചേര്‍ത്തു.