പ്രായഭേദമില്ലാതെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പാലു കുടിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പാലിനെക്കുറിച്ചുള്ള ആ ധാരണകള്‍ പൂര്‍ണ്ണമായും ശരിയല്ലെന്നാണ് ലണ്ടനിലെ കിങ്‌സ് കോളജിലെ ജനറ്റിക് എപ്പിഡെമിയോളജി പ്രൊഫസര്‍ ഡോ. ടിം സ്പെക്ടര്‍ ചൂണ്ടിക്കാണിക്കുന്നത്.
പാലിനെ ഒരിക്കലും ഒരു ആരോഗ്യകരമായ ഡ്രിങ്ക് ആയി കാണേണ്ടതില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. മുതിര്‍ന്നവര്‍ പാലു കുടിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വെല്‍നസ് സ്റ്റെപ്സ് എന്ന പോഡ്കാസ്റ്റില്‍ പറയുന്നു. പാലില്‍ അടങ്ങിയ കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണെന്നായിരുന്നു പൊതുവായ ധാരണ എന്നാല്‍ പാലു കുടിക്കുന്നത് വളര്‍ച്ചയെ സഹായിക്കുമെങ്കിലും നിങ്ങളുടെ എല്ലുകളെ ആരോഗ്യമുള്ളതാക്കില്ലെന്ന് അദ്ദേഹം പറയുന്നു.
എല്ലുകള്‍ പൊട്ടാനുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുന്നു. പാല് എല്ലുകള്‍ വേഗത്തില്‍ വളരാന്‍ സഹായിക്കും എന്നാല്‍ എല്ലുകളുടെ ആരോഗ്യത്തില്‍ കാര്യമായ പങ്ക് വഹിക്കുന്നില്ല. അടുത്തിടെ നടത്തിയ പഠനങ്ങളിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചായ, കാപ്പി പോലെ ചെറിയ ആളവില്‍ പാലു കുടിക്കാം എന്നാല്‍ പാല്‍ മാത്രമായി കുടിക്കുന്നത് മുതിര്‍ന്നവര്‍ക്ക് മാത്രമല്ല കുട്ടികള്‍ക്കും അത്ര നല്ലതല്ല.