ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഇ.പി. ജയരാജന്റെ ആത്മകഥവിവാദം വന്നത് കാലത്തിന്റെ കാവ്യനീതി എന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി സർക്കാർ പരാജയം ആണെന്ന ഇ.പിയുടെ പ്രസ്താവന ഉപതിരഞ്ഞെടുപ്പ് ദിവസം ജനം വിലയിരുത്തതും. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം ഇ.പി.ജയരാജനിലൂടെ മറുപടി നൽകുന്നു എന്നും കെ. സുധാകരൻ പറഞ്ഞു. പാലക്കട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി പി. സരിൻ അവസരവാദിയെന്ന് സിപിഎമ്മിൽ തന്നെ അഭിപ്രായം ഉണ്ട്.
അതേസമയം ഡി.സി ബുക്സിനെ അവിശ്വസിക്കേണ്ടതില്ല. ഡി.സി പോലെ ഒരു സ്ഥാപനം ഇ.പി യുടെ സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കാൻ ധൈര്യപ്പെടില്ല. പുസ്തകം പ്രസിദ്ധീകരിക്കാൻ തൻ്റെ അനുമതി ഇല്ലെന്ന ഇ.പി യുടെ വാദം കള്ളമാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൻ്റെ പക ഇപ്പോഴും ഇ.പിക്കുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.