ആവിയിൽ വേവിച്ചെടുക്കുന്ന ഒരു അടിപൊളി പലഹാരം ഉണ്ടാക്കാം. പ്രഭാതഭക്ഷണവും രാത്രിഭക്ഷണവുമൊക്കെയായി ഉപയോഗിക്കാൻ കഴിയുന്ന വളരെ രുചികരവും ഹെൽത്തിയുമായ പലഹാരമാണിത്. ഒരു കപ്പ് റവയിലേക്ക് രണ്ടുകപ്പ് വെള്ളം ഒഴിച്ച് 15 മിനിറ്റ് കുതിർത്തെടുക്കുക. വെള്ളം ഊറ്റിമാറ്റി മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ഒരു മീഡിയം വലിപ്പത്തിലുള്ള ഉരുളക്കിഴങ്ങും പച്ചമുളകും ഇഞ്ചിയും ചതച്ചത് ഉപ്പ് എന്നിവ ചേർത്ത് വീണ്ടും അരച്ചെടുക്കുക. ഒരു കേക്ക് ടിന്നോ സ്റ്റീൽ പാത്രമോ എടുത്ത് നെയ്യ് തടവിയ ശേഷം ആവിയിൽ വേവിച്ചെടുക്കുക. വേവിച്ചെടുത്ത അപ്പത്തിന് മുകളിലേക്ക് മുളകുപൊടി, മല്ലിയില, നാരാങ്ങാനീര്, വെളിച്ചെണ്ണ എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ച്, ഈ മിശ്രിതം നന്നായി തേച്ച് പിടിപ്പിക്കുക. ശേഷം ഇത് എണ്ണയിൽ ഇട്ട് ഒന്ന് മൊരിയിച്ചെടുക്കുക. രുചികരമായ പലഹാരം തയ്യാർ.