ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ബിസിനസ്സ് ഡെവലപ്മെന്റ് പ്രോഗ്രാമിന് തിരുവനന്തപുരം വേദിയാകുന്നു. ജെ എം എസ് എസ് മൈൻഡ് മെർജ് സംഘടിപ്പിക്കുന്ന എംപവർ എക്സ് 1.0 എന്ന സമ്മിറ്റ് തലസ്ഥാനത്താണ് നടക്കുന്നത്. നവംബർ 16 ന് തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലിൽ വെച്ച് നടക്കുന്ന പരിപാടിയിൽ എങ്ങനെ ബിസിനെസ്സ് സംരംഭങ്ങൾ കൂടുതൽ വളർത്താമെന്നതിനെ കുറിച്ചാണ് സെഷൻസ് സംഘടിപ്പിക്കുക. അന്താരാഷ്ട്ര ബിസിനസ് ഡെവലപ്മെൻറ് മെൻ്ററായ മധു ഭാസ്കരനാണ് പരിപാടിയുടെ മുഖ്യ ആകർഷണം. ഇതിനു പുറമെ മറ്റ് വിദഗ്ധരും ക്ലാസുകൾ കൈകാര്യം ചെയ്യും. നിലവിൽ ബിസിനസ്സ് നടത്തുന്നവർക്കും ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ച വേദിയായി പരിപാടി മാറുമെന്ന് സംഘടകർ പറഞ്ഞു. നിലവിലെ ബിസിനസിൽ നേരിടുന്ന വെല്ലുവിളികൾ തിരിച്ചറിയുന്നതിനും അവ പരിഹരിക്കുന്നതിനും വേണ്ടിയുള്ള മാർഗ്ഗ നിർദ്ദേശങ്ങളും വിവിധ സെഷനുകളിലൂടെ നൽകും. ഒരു ദിവസം പൂർണമായും ചിലവിടുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. 5500 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. തലസ്ഥാനത്തെ വിവിധ ബിസിനസ്സ് പ്രമുഖരും ഈ ഉദ്യമത്തിൽ പങ്കാളികൾ ആകുന്നുണ്ട്. രജിസ്റ്റേഷനും കൂടുതൽ വിവരങ്ങൾക്കായി: 9946614455, [email protected]