വനം വകുപ്പിന് കീഴിലുള്ള പിടിപി നഗറിലെ ടിമ്പര്‍ സെയില്‍സ് ഓഫീസില്‍ ഹെഡ് ക്ലാര്‍ക്ക് ആയ സുരേഷ് ബാബു അതേ ഓഫീസിലെ ക്ലര്‍ക്കായ അക്തര്‍ മുഹ്‌സീനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ കേരള എന്‍.ജി.ഒ അസോസിയേഷന്റെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ അക്തറിനെയാണ് ആക്രമിച്ചത്. പ്രതിയായ സുരേഷ് ബാബു മുമ്പ് ഇതേ സംഘടനയുടെ പ്രവര്‍ത്തകനായിരുന്നു. ഭരണം മാറിയതോടെ ഭരണാനുകൂല സംഘടനയിലേക്ക് മാറുകയായിരുന്നു.
നിരവധി വിജിലന്‍സ് കേസുകളില്‍ പ്രതിയാണ് ആക്രമിച്ച സുരേഷ് ബാബു. നിരവധിതവണ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ അച്ചടക്കനടപടി നേരിട്ടിട്ടുള്ള ഇയാള്‍ സ്ഥിരം പ്രശ്‌നക്കാരനാണ്. മുന്‍പും ജീവനക്കാരെ ആക്രമിച്ച ചരിത്രം ഇയാള്‍ക്കുണ്ട്. സര്‍ക്കാര്‍ ജോലിക്ക് പുറമേ സ്വകാര്യ ജിംനേഷ്യം നടത്തിപ്പുകാരനാണ് പ്രതിയായ സുരേഷ് ബാബു. വനംവകുപ്പിന് കീഴിലുള്ള തടികള്‍ ലേലം ചെയ്ത് വില്‍ക്കുന്നതിന് ചുമതലയുള്ള വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് അനുകൂലമായി നിലപാട് എടുക്കാറുണ്ട്.
അഴിമതിക്കാരെ സഹായിക്കാനുള്ള ഇയാളുടെ നിര്‍ദ്ദേശം അനുസരിക്കാത്ത കീഴ്ജീവനക്കാരെ അപമാനിക്കുന്നത് സ്ഥിരം പരിപാടിയാണ്. എന്‍.ജി.ഒ അസോസിയേഷനില്‍പ്പെട്ട ജീവനക്കാരനെ ഇത്തരത്തില്‍ വളരെ മോശമായ ഭാഷയില്‍ അപമാനിച്ചത് ചോദ്യം ചെയ്തതിനാണ് അക്തറിനെ ചവിട്ടി വീഴ്ത്തിയത്. ഗുരുതരമായ പരിക്കുപറ്റിയ അക്തര്‍ ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടി. ജീവഹാനി സംഭവിക്കുന്ന തരത്തില്‍ ആക്രമിച്ചയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കും എന്ന് അക്തര്‍ അറിയിച്ചു.
CONTENT HIGHLIGHTS;’An employee was beaten up in the forest office