തക്കാളി വിറ്റാമിൻ എ, സി, കെ, ഫോലേറ്റ്, പൊട്ടാസ്യം എന്നിവയുടെ സ്രോതസ്സാണ്.തക്കാളിയിൽ സ്വാഭാവികമായി തന്നെ സോഡിയം, പൂരിത കൊഴുപ്പ്, കൊളസ്ട്രോൾ, കലോറി എന്നിവ കുറവാണ്. ഇതിന് പുറമെ തക്കാളി ആരോഗ്യത്തിനാവശ്യമായ തയാമിൻ, നിയാസിൻ, വിറ്റാമിൻ ബി6,മഗ്‌നീഷ്യം, ഫോസ്ഫറസ്, ചെമ്പ് എന്നിവ നൽകും.
തക്കാളി ചർമകാന്തി നിലനിർത്താൻ സഹായിക്കും.തക്കാളിയിലെ ലൈകോപീൻ അൾട്രവയലറ്റ് രശ്മിയോടുള്ള ചർമ്മത്തിന്റെ സംവേദനക്ഷമത കുറയ്ക്കും.എല്ലുകളുടെ ബലത്തിന് തക്കാളി നല്ലതാണ്. തക്കാളിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ കെയും കാത്സ്യവും എല്ലുകളുടെ ബലത്തിനും തകരാറുകൾ പരിഹരിക്കുന്നതിനും നല്ലതാണ്. കഴിക്കുന്നത് ഉയർന്ന രക്ത സമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, പക്ഷാഘാതം, ഹൃദ്രോഗങ്ങൾ എന്നിവയിൽ നിന്നും സംരക്ഷണം തരും.
ഇത്രയേറെ ഗുണങ്ങളുള്ള തക്കാളി, വർഷം മുഴുവൻ നമുക്ക് ലഭ്യമാണെങ്കിലും ചില മാസങ്ങളിൽ തക്കാളിയുടെ വില കുത്തനെ ഉയരുന്നു. ഇങ്ങനെ ക്ഷാമകാലത്ത് പൊള്ളും വില കൊടുത്ത് തക്കാളി വാങ്ങാൻ തയ്യാറല്ലെങ്കിൽ തക്കാളിയ്ക്ക് വില കുറവുള്ള കാലത്ത് അത് സ്‌റ്റോർ ചെയ്ത് വച്ചോളൂ.
ഇതിനായി തക്കാളി ആദ്യം കഴുകി നന്നായി വൃത്തിയാക്കുക. ശേഷം ഇത് വട്ടത്തിൽ മുറിക്കുക. അതിനു ശേഷം ഒരു പ്ലാസ്റ്റിക് റോൾ എടുത്ത് തക്കാളി വരിവരിയായി വയ്ക്കുന്നു. ഇത് മടക്കിയ ശേഷം, അടുത്ത വരി തക്കാളി വയ്ക്കുന്നു. ഇത് മടക്കുന്നു. വീണ്ടും വീണ്ടും ഈ പ്രക്രിയ ആവർത്തിക്കുന്നു. അവസാനം ഇത് കെട്ടിവയ്ക്കുന്നു. എന്നിട്ട് ഇത് ഫ്രീസറിൽ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ പുറത്തെടുക്കാം.